1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Joju George

സിനിമയില്‍ മാത്രമല്ല ജീവിതത്തിലും കൂട്ടുകാര്‍, കുടുംബത്തോടൊപ്പം ജോജുവും പ്രശാന്തും, ചിത്രങ്ങള്‍

Prashanth Alexander (പ്രശാന്ത് അലക്‌സാണ്ടര്‍)
മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്ക് കഠിന പരിശ്രമത്തിലൂടെ എത്തിയ നടനാണ് പ്രശാന്ത് അലക്‌സാണ്ടര്‍. ടെലിവിഷന്‍ പരിപാടികളിലെ അവതാരകനായാണ് തുടക്കം. പിന്നീട് കമല്‍ സംവിധാനം ചെയ്ത 'നമ്മള്‍' എന്ന ചിത്രത്തിലൂടെ പ്രശാന്ത് സിനിമയിലെത്തി. 
 
നടന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് 'സിബിഐ 5 ദ ബ്രെയ്ന്‍'. ജോജുവിന്റെയും തന്റെയും ഒന്നിച്ചുള്ള കുടുംബചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് പ്രശാന്ത് അലക്‌സാണ്ടര്‍.ഷീബ എന്നാണ് പ്രശാന്തിന്റെ ഭാര്യയുടെ പേര്.രക്ഷിത്, മന്നവ് എന്നീ രണ്ടു കുട്ടികള്‍ ഉണ്ട് നടന്.
മൂന്നുമക്കളാണ് ജോജുവിന്. 
ഇരട്ടക്കുട്ടികളില്‍ ഒരാളായ പാത്തു നല്ലൊരു ഗായികയും ഡാന്‍സറും ആണ്.അപ്പു, പാത്തു എന്നീ ഇരട്ട കുട്ടികള്‍ക്ക് പുറമേ ഇവാന്‍ എന്നൊരു മകനും ജോജുവിന് ഉണ്ട്.
ജോജു ജോര്‍ജും അനശ്വര രാജനും ഒന്നിച്ച 'അവിയല്‍' എന്ന സിനിമയില്‍ രണ്ടാളും ഒരുമിച്ച് അഭിനയിച്ചിരുന്നു.ജോജു ജോര്‍ജിന്റെ 'ഒരു താത്വിക അവലോകനം'ത്തിലും പ്രശാന്ത് ഉണ്ടായിരുന്നു.
ജോജു ജോര്‍ജിനെ നായകനാക്കി സന്‍ഫീര്‍ സംവിധാനം ചെയ്യുന്ന 'പീസ്' റിലീസിന് ഒരുങ്ങുകയാണ്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ടോവിനോയുടെ പെരുന്നാള്‍ സമ്മാനം,തല്ലുമാലയിലെ വീഡിയോ സോങ്