അനുബന്ധ വാര്‍ത്തകള്‍
- ഫഹദിന് ഏപ്രിലില്‍ രണ്ട് ഒ.ടിടി റിലീസ് ചിത്രങ്ങള്‍, 'ഇരുള്‍' നെറ്റ്ഫ്ലിക്സിലും 'ജോജി' ആമസോണ്‍ പ്രൈമിലും !
- ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ച് ഫഹദ് ഫാസിലിന്റെ 'ജോജി' !
- ചിയേഴ്സ് പറഞ്ഞ് ഫഹദും സൗബിനും, 'ഇരുള്‍' ലൊക്കേഷന്‍ ചിത്രം പുറത്ത് !
- ആദ്യ മണിക്കൂറുകളില്‍ തന്നെ വണ്‍ മില്യണ്‍ കാഴ്ചക്കാരെന്ന നേട്ടവുമായി 'മാലിക്' ട്രെയിലര്‍, മികച്ച പ്രകടനം പുറത്തെടുത്ത് ഫഹദ് ഫാസില്‍
- 'കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം'; 'മാലിക്' വിശേഷങ്ങളുമായി വിനയ് ഫോര്‍ട്ട്
'ഇരുള്‍' സെല്‍ഫിയുമായി സൗബിന്‍, ചിത്രം ഏപ്രില്‍ രണ്ടിന് റിലീസ്
ഫഹദ് ഫാസില്‍-സൗബിന്‍ ചിത്രം 'ഇരുള്‍' റിലീസിന് ഒരുങ്ങുകയാണ്. ഏപ്രില്‍ രണ്ടിന് നെറ്റ്ഫ്‌ലിക്‌സിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്ന ചിത്രത്തിന്റെ പ്രമോഷന്‍ ജോലികളുടെ തിരക്കിലാണ് അണിയറ പ്രവര്‍ത്തകര്‍. ഇപ്പോളിതാ ചിത്രത്തിലെ തന്റെ കഥാപാത്രങ്ങളുടെ രൂപം വെളിപ്പെടുത്തിയിരിക്കുകയാണ് സൗബിന്‍. ചിത്രീകരണം ആരംഭിക്കുന്ന ഒരു മുമ്പ് എടുത്ത ഒരു സെല്‍ഫിയാണ് നടന്‍ പങ്കുവെച്ചിരിക്കുന്നത്. ഇരുളിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ തന്റെ കഥാപാത്രം ഒരൊറ്റ ഇരിപ്പ് ആയിരിക്കുമെന്ന് സൗബിന്‍ പറഞ്ഞിരുന്നു.
നസീഫ് യൂസഫ് ഇസ്സുദ്ദീന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദര്‍ശന രാജേന്ദ്രനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നിഗൂഢതകള്‍ നിറഞ്ഞ ഒരു ട്രെയിലര്‍ അടുത്തിടെ പുറത്ത് വന്നിരുന്നു. ആറ് കൊലപാതകങ്ങളെ മുന്‍നിര്‍ത്തിയുള്ള പുസ്തകത്തെക്കുറിച്ച് സൗബിനും ഫഹദും ട്രെയിലറില്‍ സംസാരിക്കുന്നുണ്ടായിരുന്നു.