ഫഹദിന് ഏപ്രിലില്‍ രണ്ട് ഒ.ടിടി റിലീസ് ചിത്രങ്ങള്‍, 'ഇരുള്‍' നെറ്റ്ഫ്‌ലിക്‌സിലും 'ജോജി' ആമസോണ്‍ പ്രൈമിലും !

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 31 മാര്‍ച്ച് 2021 (12:33 IST)

ഏപ്രിലില്‍ ഫഹദ് ഫാസിലിന്റെ രണ്ട് ചിത്രങ്ങളാണ് ഒ.ടിടി റിലീസിന് ഒരുങ്ങുന്നത്.'ഇരുള്‍' നെറ്റ്ഫ്‌ലിക്‌സിലൂടെയും 'ജോജി' ആമസോണ്‍ പ്രൈമിലൂടെയും പ്രേക്ഷകരിലേക്ക് എത്തുന്നു.ഏപ്രില്‍ 2 ന് ഇരുള്‍ സ്ട്രീമിംഗ് ആരംഭിക്കും.ജോജി ഏപ്രില്‍ ഏഴിന് കാണാം.

മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ ഒരുക്കുന്ന ചിത്രം കൂടി ആയതിനാല്‍ വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്കുള്ളത്. സൗബിന്‍, ഫഹദ് ഫാസില്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ഇരുള്‍. വളരെ കുറച്ച് കഥാപാത്രങ്ങള്‍ മാത്രമുള്ള ത്രില്ലര്‍ ചിത്രത്തിന്റെ ട്രെയിലര്‍ അടുത്തിടെ പുറത്ത് വന്നിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :