അനുബന്ധ വാര്‍ത്തകള്‍
- അമ്മയിൽ നിന്നും നിന്നും ജനാധിപത്യം പ്രതീക്ഷിക്കുന്ന നമ്മളാണ് വിഡ്ഢികൾ, സിനിമ തുടങ്ങിയ കാലം മുതല്‍ ലൈംഗിക ചൂഷണം നടക്കുന്നുണ്ട്: തുറന്നടിച്ച് കമൽ
- ക്ലൈമാക്സില്‍ ഗണേഷിന് സംഭവിച്ചത്; ശബ്ദ സന്ദേശം ചോര്‍ന്നതിനു പിന്നില്‍ അമ്മയിലെ താരങ്ങള്‍! ?
- ശബ്ദരേഖ തന്റേത്, ദിലീപിനെ തിരിച്ചെടുത്ത തീരുമാനത്തിൽ താൻ പങ്കാളിയല്ല: ഗണേഷ്
- വിലപേശലും, ഭീഷണിയും; ഇടവേള ബാബു ‘അമ്മ’യില്‍ തുടരുമോ ? - മോഹന്‍ലാലിന്റെ വരവും കാത്ത് താരങ്ങള്‍!
- ദിലീപിന്റെ കത്ത് ആയുധമാക്കി പ്രശ്നങ്ങള്‍ ഒതുക്കി തീര്‍ക്കും; മോഹൻലാൽ തിരിച്ചെത്തിയാലുടൻ എക്സിക്യൂട്ടീവ് യോഗം - രാജിവച്ച നടിമാര്‍ സഹോദരിമാരെന്ന് ഇടവേള ബാബു
'ഒരു അക്കാദമി ചെയർമാന് ചേർന്ന വാക്കുകളാണ് ഉപയോഗിച്ചതെന്ന് തോന്നുന്നില്ല': കമലിന് മറുപടിയുമായി ഇടവേള ബാബു
'ഒരു അക്കാദമി ചെയർമാന് ചേർന്ന വാക്കുകളാണ് ഉപയോഗിച്ചതെന്ന് തോന്നുന്നില്ല'
സംവിധായകന്‍ കമലിന് മറുപടിയുമായി ‘അമ്മ’ ജനറൽ സെക്രട്ടറി ഇടവേള ബാബു. അഭിപ്രായങ്ങൾക്ക് കുറച്ചുകൂടി മാന്യത ആകാമായിരുന്നു, ഒരു അക്കാദമി ചെയർമാന് ചേർന്ന വാക്കുകളാണ് അതിൽ ഉപയോഗിച്ചതെന്ന് തോന്നുന്നില്ല- ഇടവേള ബാബു പറഞ്ഞു.
കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ ശ്രീ. കമലിന് അയച്ച കുറിപ്പ്:-
ശ്രീ. കമൽ, ഇന്നത്തെ പത്രവാർത്ത കണ്ടു. ഒരു അക്കാദമി ചെയർമാന് ചേർന്ന വാക്കുകളാണ് അതിൽ ഉപയോഗിച്ചത് എന്ന് തോന്നിയില്ല... നിലപാടുകളും അഭിപ്രായങ്ങളും ആകാം, പക്ഷെ, കുറച്ചു കൂടെ മാന്യത ആകാമായിരുന്നു. 50 ന് ശേഷമുള്ള അംഗങ്ങൾ ഔധാര്യവും കൈനീട്ടി ജീവിക്കുന്നവർ ആണെന്ന് ആണല്ലോ കാഴ്ചപ്പാട് ..
പക്ഷെ, അവരും അഭിമാനത്തോടെ ജീവിക്കുന്നവരാണ്. കമൽ എന്ന വ്യക്തിയുടെ മനസ്സിൽ ഞങ്ങൾ ഒക്കെ നിർഗുണൻമാർ ആയിരുന്നു എന്നാണ് കരുതി വെച്ചിട്ടുള്ളതെന്നു ഇപ്പോഴെങ്കിലും തുറന്നു പറഞ്ഞതിന് ഏറെ നന്ദി. സ്നേഹത്തോടെ മാത്രം, ഇടവേള ബാബു.
നടിമാർ 'അമ്മ'യിൽ നിന്ന് രാജിവെച്ചതിനെത്തുടർന്ന് കഴിഞ്ഞ ദിവസമായിരുന്നു കമൽ അഭിപ്രായവുമായി മുന്നോട്ടുവന്നത്‍. ‘മഹാന്‍മാരെന്നു നമ്മള്‍ കരുതുന്ന ചലച്ചിത്രകാരന്‍മാരും എഴുത്തുകാരും നടന്‍മാരുമെല്ലാം ഇതിന് ഉത്തരവാദികളാണ്. ഒറ്റപ്പെടലും തൊഴിലും പരിഗണിക്കാതെ നാലു പെണ്‍കുട്ടികള്‍ ഇതിനെതിരെ മുന്നോട്ടുവന്നതു ചരിത്രമാണ്. താരസംഘടനയിലെ നിര്‍ഗുണന്‍മാരോട് എന്തു പറഞ്ഞിട്ടും കാര്യമില്ലാത്തതുകൊണ്ടാണു മിണ്ടാതിരിക്കുന്നത്. 35 വര്‍ഷത്തെ അനുഭവംകൊണ്ടു തിരിച്ചറിഞ്ഞതാണിത്. 500 അംഗങ്ങളുള്ള താരസംഘടനയില്‍ 50 പേരേ സജീവമായി അഭിനയരംഗത്തുള്ളൂ. അവശേഷിക്കുന്ന 450 പേരും ഔദാര്യത്തിനായി കാത്തുനില്‍ക്കുന്നവരും കൈനീട്ടുന്നവരുമാണ്. അതിനാല്‍ ഒരിക്കലും അതില്‍ ജനാധിപത്യം ഉണ്ടാവില്ല’. – കമൽ ചൂണ്ടിക്കാട്ടിയിരുന്നു.