അമ്മയിൽ നിന്നും നിന്നും ജനാധിപത്യം പ്രതീക്ഷിക്കുന്ന നമ്മളാണ് വിഡ്ഢികൾ, സിനിമ തുടങ്ങിയ കാലം മുതല്‍ ലൈംഗിക ചൂഷണം നടക്കുന്നുണ്ട്: തുറന്നടിച്ച് കമൽ

Sumeesh| Last Updated: ഞായര്‍, 1 ജൂലൈ 2018 (15:22 IST)
ദിലീപിനെ സംഘടനയിൽ തിരിച്ചെടുത്ത അമ്മയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് സംവിധായകൻ കമൽ. ജനാധിപ്ത്യ വിരുദ്ധ സംഘടനയാണെന്നും അമ്മയിൽ നിന്നും ജനാധിപത്യം പ്രതീക്ഷിക്കുന്ന നമ്മളാണ് വിഡ്ഢികളെന്നും കമൽ പറഞ്ഞു.

രാജി വെച്ച നടിമാരുടേത് ധീരമായ നിലപാടാണ്. അത് ചരിത്രത്തിൽ രേഖപ്പെടുത്തും. വിഷയത്തിൽ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്ന് പലരും ചോദിച്ചിരുന്നു. പോത്തിന്റെ ചെവിയിൽ വേദമോദിയിട്ട് കാര്യമില്ല എന്നാണ് അതിനുള്ള മറുപടി.

സിനിമ ഉണ്ടായ കാലം മുതൽ തന്നെ ലൈംഗിക ചൂഷണവും ഉണ്ട് ചില പെൺകുട്ടികൾ അത് ധൈര്യ പൂർവം തുറന്ന് പറഞ്ഞതുകൊണ്ട് മാത്രമാ‍ണ് ഇത് പുറത്ത് വന്നത്. ലൈംഗീക ചൂഷണത്തേക്കാൾ ഭീകരമാണ് സിനിമയിലെ പുരുഷാധിപത്യവും ജാതീയതയും എന്നും കമൽ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :