1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Tovinos response to a journalists question

'ദുൽഖര്‍ സൽമാനുമായി എന്താണ് പ്രശ്നം?'; മാധ്യമ പ്രവർത്തകന്‍റെ ചോദ്യത്തോട് ടൊവിനോയുടെ മറുപടി

തന്‍റെ പുതിയ ചിത്രം 'പള്ളിച്ചട്ടമ്പി'യുടെ പ്രൊമോഷന്റെ ഭാഗമായി ചെന്നൈയില്‍ എത്തിയതായിരുന്നു ടൊവിനോ തോമസ്

Tovino Thomas, dulquer salmaan, pallichattambi, tovino pallichattambi, ടൊവിനോ, പള്ളിച്ചട്ടമ്പി, ദുല്‍ഖർ സല്‍മാൻ, ടൊവിനോ പള്ളിച്ചട്ടമ്പി
Tovino Thomas, dulquer salmaan
തന്‍റെ പുതിയ ചിത്രം 'പള്ളിച്ചട്ടമ്പി'യുടെ പ്രൊമോഷന്റെ ഭാഗമായി ചെന്നൈയില്‍ എത്തിയ നടൻ ടൊവിനോ തോമസിനോട് ഒരു തമിഴ്മാധ്യമപ്രവർത്തകൻ ചോദിച്ച ചോദ്യവും അതിനു ടൊവിനോ നൽകിയ ഉത്തരവും ഇപ്പോൾ ശ്രദ്ധ നേടുകയാണ്. ദുൽഖര്‍ സൽമാനുമായി എന്താണ് പ്രശ്നമെന്നും ‘ലോക’ സിനിമയുടെ അണിയറക്കാരും ദുൽഖർ സൽമാനും ചേർന്ന് എന്തുകൊണ്ട് താങ്കളെ ഒതുക്കുന്നു എന്നുമായിരുന്നു മാധ്യമപ്രവർത്തകന്‍റെ ചോദ്യം.
 
ചോദ്യത്തോടുള്ള ടൊവിനോയുടെ മറുപടി ഇങ്ങനെയായിരുന്നു...
 
"ഞങ്ങളെല്ലാം വർഷങ്ങളായി ഒരുമിച്ച് അഭിനയിക്കുന്നവരാണ്. ‘എബിസിഡി’ എന് സിനിമയിൽ ഞാൻ വില്ലനായിട്ടാണ് അഭിനയിച്ചത്. അന്ന് തൊട്ട് ഇന്നുവരെ ദുൽഖർ എന്നോട് വളരെ നല്ലരീതിക്ക് മാത്രമേ പെരുമാറിയിട്ടുള്ളൂ.. നിങ്ങൾ ഇപ്പോൾ പറഞ്ഞത് റെക്കോര്‍ഡ് ചെയ്ത് വെക്കണം, ഞങ്ങളൊരുമിച്ചു കേട്ടാൽ പൊട്ടിച്ചിരിക്കും... നിങ്ങള്‍ക്ക് വേണമെങ്കില്‍ ഞാൻ ഞങ്ങളുടെ വാട്ട്സാപ്പ് ചാറ്റ്സ് കാണിച്ചു തരാം. അപ്പോൾ നിങ്ങൾക്ക് മനസ്സിലാകും ഞങ്ങളുടെ ബന്ധവും സൗഹൃദവും എന്താണെന്ന്...
 
പുറത്തുള്ളവർക്ക് ഇത്തരം ഗോസിപ്പുകള്‍ പറഞ്ഞുനടക്കാൻ എളുപ്പമാണ്.  ‘ലോക’ രണ്ടാം ഭാഗത്തിന്റെ തിരക്കഥ തയാറായി കൊണ്ടിരിക്കുകയാണ്. ആ സിനിമ റിലീസ് ചെയ്യുന്ന സമയത്ത് ഞങ്ങളെല്ലാം ഇവിടെ വരും. അപ്പോൾ അവരോട് തന്നെ നിങ്ങൾ എന്നെക്കുറിച്ച് ചോദിച്ചു നോക്കൂ. ലോകയുടെ റിലീസ് സമയത്ത് ദുൽഖർ ആണ് എന്നെ വിളിച്ച് ദുബായിൽ പ്രമോഷനു വരാൻ പറയുന്നത്.  ഇങ്ങനെയുള്ള ഗോസിപ്പുകളൊക്കെ പടച്ചുവിടുന്നവർക്ക് ഇതില്‍ നിന്ന് എന്ത് സന്തോഷമാണ് ലഭിക്കുന്നത് എന്നാണ് എനിക്ക് മനസിലാകാത്തത്"- ടൊവിനോ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.
അടുത്ത ലേഖനം
ജയറാമും കാളിദാസും ഒന്നിച്ചെത്തിയ ആശകൾ ആയിരം ഒടിടിയിലേക്ക്, എവിടെ കാണാം?