1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Here is the FirstLook of Laththi

ആക്ഷനും വൈകാരികതയ്ക്കും പ്രാധാന്യം, പോലീസ് യൂണിഫോമില്‍ വിശാല്‍, വില്ലനാകാന്‍ മലയാളി താരവും

ലാത്തി
വിശാലിന്റെ 32-ാം ചിത്രം 'ലാത്തി' ഒരുങ്ങുകയാണ്. ഫസ്റ്റ് ലുക്ക് പുറത്ത്.

നവാഗതനായ ഏ.വിനോദ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പോലീസ് വേഷത്തില്‍ വീണ്ടും വിശാല്‍ എത്തുന്നു. തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രത്തിന് റിലീസ്.
 
ആക്ഷനും വൈകാരികതയ്ക്കും പ്രാധാന്യം നല്‍കിയാണ് 'ലാത്തി'നിര്‍മ്മിച്ചിരിക്കുന്നത്.സുനൈനയാണ് നായിക. ശക്തമായ വില്ലന്‍ വേഷം അവതരിപ്പിക്കാന്‍ മലയാളി താരത്തെ കാസ്റ്റ് ചെയ്തിട്ടുണ്ടെന്നും കേള്‍ക്കുന്നു. നടന്‍ പ്രഭുവും ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്.
 
യുവന്‍ ഷങ്കര്‍ രാജ ചിത്രത്തിന് സംഗീത സംവിധാനവും, ബാലസുബ്രഹ്മണ്യം ഛായഗ്രഹണവും നിര്‍വഹിക്കുന്നു. റാണാ പ്രൊഡക്ഷന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നു.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
വിഷ്വല്‍ എഫക്ട്‌സിന്റെ സഹായമില്ല, ഉള്‍ക്കടലില്‍ ചിത്രീകരണം,കാഴ്ചക്കാര്‍ക്ക് പുതിയൊരു അനുഭവം സമ്മാനിക്കാന്‍ 'അടിത്തട്ട് '