അനുബന്ധ വാര്‍ത്തകള്‍
- 'ഇങ്ങിനെ ഒരപ്പനേയും മകനേയും കാണുന്നത് ആദ്യമായി';അപ്പന് സിനിമയെ പ്രശംസിച്ച് രഘുനാഥ് പലേരി
- 'അസാധാരണമായ ഒരു കുടുംബത്തിന്റെ കഥ'; മൂന്ന് തലമുറകള്‍ പോസ്റ്ററില്‍, 'അപ്പന്' റിലീസിനൊരുങ്ങുന്നു
- ഭീഷ്മ പര്‍വ്വത്തിലെ ഷൈന്‍ ടോം ചാക്കോയുടെ കഥാപാത്രം ഗേ അല്ല; അമല്‍ നീരദ്
- 'അപ്പന്' ഉടനെത്തും,സണ്ണി വെയ്ന്‍-അലന്‍സിയര്‍ ചിത്രത്തെക്കുറിച്ച്
- ടോവിനോയുടെ പുതിയ ചിത്രം, നാരദനുശേഷം ആഷിഖ് അബു, 'നീലവെളിച്ചം'ചിത്രീകരണം ഏപ്രിലില്‍
റിലീസിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി,സണ്ണി വെയ്ന്‍-ഷൈന്‍ ടോം ചാക്കോ ടീമിന്റെ 'അടിത്തട്ട്' വരുന്നു
സാഹസികമായി ഉള്‍ക്കടലിന്റെ ആഴങ്ങളില്‍ ചിത്രീകരിച്ച മലയാള ചിത്രമാണ് അടിത്തട്ട്.സണ്ണി വെയ്ന്‍-ഷൈന്‍ ടോം ചാക്കോ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ജിജോ ആന്റണിയാണ്.
മുഴുവന്‍ ജോലികളും പൂര്‍ത്തിയാക്കിയ അടിത്തട്ട് മെയ് മാസത്തില്‍ റിലീസ് ചെയ്യുമെന്ന് ജിജോ ആന്റണി അറിയിച്ചു.
സണ്ണി വെയ്ന്‍,ഷൈന്‍ ടോം ചാക്കോ, പ്രശാന്ത് അലക്‌സാണ്ടര്‍, മുരുകന്‍ മാര്‍ട്ടിന്‍, ജോസഫ് യേശുദാസ്, സാബു മോന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.കടലും മല്‍സ്യബന്ധനവും പശ്ചാത്തലമാകുന്ന ചിത്രത്തില്‍ മാര്‍ക്കോസ് എന്ന കഥാപാത്രത്തെയാണ് സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്നത്.
മിഡില്‍ മാര്‍ച്ച് സ്റ്റുഡിയോസിന്റെയും കാനായില്‍ ഫിലിംസിന്റെയും ബാനറില്‍ സൂസന്‍ ജോസഫ്, സിന്‍ട്രീസ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.