1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Vishal names a plant after Puneeth Rajkumar

നടന്‍ പുനീത് രാജ്കുമാറിന്റെ പേരില്‍ ഒരു തൈ നട്ട് വിശാല്‍

പുനിത് രാജ്കുമാര്‍
ഒരു സിനിമ താരം എന്നതിനുപരി വിശാല്‍ നിരവധി സേവന പ്രവര്‍ത്തനങ്ങളിലും പങ്കാളിയാകാറുണ്ട്. ഗ്രീന്‍ ഇന്ത്യ ചലഞ്ചിന്റെ ഭാഗമായി നടന്‍ ഹൈദരാബാദില്‍ ഒരു തൈ നട്ടു പിടിപ്പിച്ചു. തന്റെ അടുത്ത സുഹൃത്തു കൂടിയായ അന്തരിച്ച നടന്‍ പുനീത് രാജ്കുമാറിന്റെ പേരാണ് അതിന് നടന്‍ നല്‍കിയത് . ഒപ്പം നടന്‍ ആര്യയും ഉണ്ടായിരുന്നു . ദീപാവലി റിലീസിനൊരുങ്ങുന്ന 'എനിമി' പ്രമോഷന്‍ തിരക്കിലാണ് ഇരുവരും.
പുനീതിന്റെ ചാരിറ്റി പ്രവര്‍ത്തനം ഏറ്റെടുത്തുകൊണ്ട് വിശാല്‍ നേരത്തെ രംഗത്തെത്തിയിരുന്നു.പുനീതിന്റെ നേതൃത്വത്തില്‍ സ്‌കൂളില്‍ പഠിക്കുന്ന 1800 ഓളം കുട്ടികളുടെ തുടര്‍ വിദ്യാഭ്യാസം തമിഴ് താരം വിശാല്‍ ഏറ്റെടുത്തു.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ഈ മനുഷ്യന്റെ കണ്ണുകളില്‍ നിങ്ങള്‍ കണ്ടത് മദ്യപാനിയുടെ കണ്ണുകളിലെ ചുവപ്പല്ല: ലക്ഷ്മി പ്രിയ