1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Hansika in love with Ram

പ്രണയം തലയ്‌ക്കുപിടിച്ച് ഹൻസിക, ചിമ്പുവിന് ശേഷം അടുത്ത സൂപ്പർതാരം ആര്?

പ്രണയം തലയ്‌ക്കുപിടിച്ച് ഹൻസിക, ചിമ്പുവിന് ശേഷം അടുത്ത സൂപ്പർതാരം ആര്?

ഹൻസിക
സിനിമയിലെ നിരവധി നടീനടന്മാർ പലതരം ഗോസിപ്പുകൾക്കും ഇരയായിട്ടുണ്ട്. ഇപ്പോൾ ഹൻസികയെക്കുറിച്ചുള്ള വാർത്തകളാണ് പുറത്തുവരുന്നത്. തെലുങ്ക് എനര്‍ജ്ജറ്റിക് ആക്ടര്‍ എന്ന വിശേഷണമുള്ള നടന്‍ റാമുമായി ഹന്‍സിക പ്രണയത്തിലാണത്രെ. 
 
ചിമ്പുവുമായുള്ള പ്രണയത്തിന് ശേഷം ഹന്‍സിക റാമുമായി അടുപ്പത്തിലായി എന്നാണ് പ്രമുഖ തെലുങ്ക് ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ചിമ്പുവിന്റെ പ്രണയം പൊട്ടിയപ്പോൾ തമിഴിൽ നിന്നുതന്നെ ജയം രവിയുടെ പേരും ഹൻസികയ്‌ക്കൊപ്പം കേട്ടിരുന്നു.
 
ഇപ്പോൾ അത് തെലുങ്ക് നടന്‍ റമിൽ എത്തിയിരിക്കുകയാണ്. ഇരുവരെയും പല സ്വകാര്യ ഇടങ്ങളിലും ഒരുമിച്ച് കണ്ടു എന്നാണ് തെലുങ്ക് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാൽ ഇരുവരും പ്രണയത്തിൽ അല്ലെന്നും അവസരങ്ങൾക്ക് വേണ്ടിയാണ് ഇവരുടെ സൗഹൃദം എന്നും പറയുന്നവരുണ്ട്.
അടുത്ത ലേഖനം
അമരം വെറുതെയങ്ങ് ഉണ്ടായതല്ല, അതില്‍ മമ്മൂട്ടിയുടെ കഠിനമായ തപമുണ്ട്!