അനുബന്ധ വാര്‍ത്തകള്‍
- ‘എന്റെ പേളി, അക്കാര്യം ആദ്യം പറഞ്ഞത് അവളായിരുന്നു’- തുറന്നു പറഞ്ഞ് അരിസ്റ്റോ സുരേഷ്
- പേളിയെ തേപ്പുകാരി ആക്കിയവരൊക്കെ എവിടെ? ജനുവരി 7 ന് ശ്രീനിഷ്-പേളി വിവാഹനിശ്ചയം?
- ‘നീയില്ലാത്ത ആദ്യ ദിവസം, മിസ് യു’- വൈറലായി പേളിയുടെയും ശ്രീനിയുടെയും പോസ്റ്റ്
- 'പേളിഷ്’ പ്രണയം ഫേക്ക് ആണെന്ന് അർച്ചനയും രഞ്ജിനിയും- പരസ്പരം ചേർത്തു പിടിച്ച് ശ്രീനിഷും പേളിയും
- ആദ്യം മുതൽ അവസാനം വരെ കരച്ചിലായിരുന്നു, അമ്മയുടെ വില മനസ്സിലായത് അപ്പോഴാണ്: പേളി മാണി
പേളിഷ് പ്രണയം പൂവണിയുന്നു; പേളി-ശ്രീനിഷ് വിവാഹം ഉടൻ!
പേളിഷ് പ്രണയം പൂവണിയുന്നു; പേളി-ശ്രീനിഷ് വിവാഹം ഉടൻ!
മലയാളം ബിഗ് ബോസ് വിജയി സാബുമോനേക്കാൾ താരമായി മാറിയത് പ്രണയ ജോഡികളായ പേളിയും ശ്രീനിഷും ആയിരുന്നു. കുടുംബപ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച പ്രണയമായിരുന്നു അത്. ബിഗ് ബോസ് അവസാനിച്ചതിന് ശേഷം ഇരുവരുടേയും വിവാഹം എന്നാണ് എന്നറിയാനാണ് ആരാധകർ കൊതിച്ചത്.
വിവാഹ നിശ്ചയം ഉടൻ തന്നെ ഉണ്ടാകുമെന്ന് മുമ്പേ വാർത്തകൾ ഉണ്ടായിരുന്നു. 2019 മാച്ചിലോ ഏപ്രിലിലോ ആയി വിവാഹം നടക്കുമെന്നാണ് ഇപ്പോൾ വന്നിരിക്കുന്ന റിപ്പോർട്ടുകൾ. ഇരുവരും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകൾ ആരാധകർക്കായി ഇരുവരും പങ്കിടാറുണ്ട്.
തങ്ങളുടെ പ്രണയനിമിഷങ്ങള്‍ ഓര്‍ത്തെടുക്കാനായി അധികം ബുദ്ധിമുട്ടേണ്ട കാര്യമില്ലെന്നും എല്ലാം ഓണ്‍ലൈനിലുണ്ടെന്നും ശ്രീനി മുമ്പ് പറഞ്ഞിരുന്നു. ബിഗ് ബോസ് കഴിയുമ്പോഴേക്കും പേളി ശ്രീനിഷിനെ തേക്കുമെന്ന് വാർത്തകൾ പ്രചരിപ്പിച്ചവർക്ക് ഈ പ്രണയം എന്നും ഒരു ഉദാഹരണമായിരിക്കും.