വായ്‌പ്പുണ്ണ് മാറ്റാം ഈസിയായി, ഇതാ ചില പൊടിക്കൈകൾ

വായ്‌പ്പുണ്ണ് മാറ്റാം ഈസിയായി, ഇതാ ചില പൊടിക്കൈകൾ

Rijisha M.| Last Modified ശനി, 1 ഡിസം‌ബര്‍ 2018 (18:36 IST)
വായ്‌പ്പുണ്ണ് പലർക്കും ഒരു വലിയ പ്രശ്‌നം തന്നെയാണ്. ദീർഘ ദിവസങ്ങളിൽ നിൽക്കുമ്പോൾ അത് വലിയൊരു ബുദ്ധിമുട്ടുതന്നെയാണ്. അപ്പോൾ ആ ദിവസങ്ങളിൽ നമ്മൾ പലരും പറഞ്ഞുതരുന്ന ഒക്കെ പരീക്ഷിക്കും. എന്നാൽ അത് മാറുമോ ഇല്ലയോ എന്ന് ശരിക്കും അറിയുകയും ഇല്ല.

എന്നാൽ ഇത് വായ്‌പ്പുണ്ണ് മാറാൻ ചില പൊടിക്കൈകൾ ഉണ്ട്. മോര്, തേൻ, ബേക്കിംഗ് സോഡ, തേങ്ങാ പാൽ, കറ്റാർ വാഴ എന്നിവയെല്ലാം വായ്‌പ്പുണ്ണ് മാറ്റാൻ ബെസ്‌റ്റാണ്.

വായ്പ്പുണ്ണ് മാറാൻ ഏറ്റവും നല്ലതാണ് മോര്. വായ്പ്പുണ്ണുള്ള സമയങ്ങളിൽ നല്ല പുളിയുള്ള മോര് കഴിക്കുന്നത് അത് മാറാൻ സഹായിക്കും. അതുപോലെ തന്നെ പല രോഗങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് തേന്‍. വായ്പ്പുണ്ണായ വ്രണങ്ങളില്‍ തേന്‍ പുരട്ടിയാൽ നല്ലതാണ്.

അതുപോലെ തന്നെ വായ്‌പ്പുണ്ണ് ഉണ്ടാകുമ്പോൾ അത് മാറാൻ നാലോ അഞ്ചോ തവണ തേങ്ങാ പാൽ കൊണ്ട് വായ കഴുകിയാൽ മതി. ബേക്കിംഗ് സോഡയും ഇതിന് ഉത്തമപ്രതിവിധി തന്നെയാണ്. വായ്പ്പുണ്ണുള്ള ഭാഗത്ത് ബേക്കിം​ഗ് സോഡ പുരട്ടുകയാണ് ചെയ്യേണ്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :