കുഞ്ചാക്കോ ബോബന്റെ നായികയായി നിവേദ തോമസ്, 'എന്താടാ സജി' അപ്‌ഡേറ്റ്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 2 നവം‌ബര്‍ 2022 (09:04 IST)
കുഞ്ചാക്കോബോബന്‍-കൂട്ടുകെട്ടില്‍ റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രമാണ് 'എന്താടാ സജി'. സിനിമയുടെ ഒരു അപ്‌ഡേറ്റ് എത്തി.

നവംബര്‍ അഞ്ചിന് രാവിലെ 11 22ന് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങും.സജിയായി കുഞ്ചാക്കോ ബോബന്‍ വേഷമിടും.

ഗോഡ്ഫി ബാബു ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

ജേക്‌സ് ബിജോയി സംഗീതം ഒരുക്കുന്ന ചിത്രത്തിനായി റോബി ഛായാഗ്രാഹണം നിര്‍വഹിക്കുന്നു.സ്വപ്‌നക്കൂട് എന്ന ചിത്രത്തില്‍ തുടങ്ങിയതാണ് ജയസൂര്യ കുഞ്ചാക്കോ ബോബന്‍ കൂട്ടുകെട്ട്. ഗുലുമാല്‍, 101 വെഡ്ഡിംഗ്, സ്‌കൂള്‍ ബസ്, ഷാജഹാനും തുടങ്ങിയ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. വീണ്ടും ചാക്കോച്ചനും ജയസൂര്യയും ഒന്നിക്കുമ്പോള്‍ പുതിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :