1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Empuraan release date leaked

ഒരുങ്ങിയിരുന്നോ..! ബോക്‌സ്ഓഫീസ് തൂഫാനാക്കാന്‍ എംപുരാന്‍ വരുന്നു; മോഹന്‍ലാല്‍ ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്ത്

കേരളത്തില്‍ വേനല്‍ അവധിക്കാലം തുടങ്ങുകയും ഈദ് പെരുന്നാളിനെ തുടര്‍ന്ന് ജിസിസിയില്‍ തുടര്‍ച്ചയായി അവധി ലഭിക്കുകയും ചെയ്യുന്ന ദിവസങ്ങളിലാണ് എംപുരാന്‍ തിയറ്ററുകളിലെത്തുന്നത്

Empuraan Poster - Happy Birthday Mohanlal
ലൂസിഫറിനു ശേഷം മോഹന്‍ലാലും പൃഥ്വിരാജും ഒന്നിക്കുന്ന എംപുരാന്‍ വമ്പന്‍ റിലീസിനു ഒരുങ്ങുന്നു. 2025 മാര്‍ച്ച് 28 നായിരിക്കും ചിത്രത്തിന്റെ വേള്‍ഡ് വൈഡ് റിലീസ്. ബോക്‌സ്ഓഫീസില്‍ കോടികള്‍ വാരിക്കൂട്ടുകയെന്ന ലക്ഷ്യത്തോടെയാണ് മാര്‍ച്ച് അവസാനത്തില്‍ ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. 
 
കേരളത്തില്‍ വേനല്‍ അവധിക്കാലം തുടങ്ങുകയും ഈദ് പെരുന്നാളിനെ തുടര്‍ന്ന് ജിസിസിയില്‍ തുടര്‍ച്ചയായി അവധി ലഭിക്കുകയും ചെയ്യുന്ന ദിവസങ്ങളിലാണ് എംപുരാന്‍ തിയറ്ററുകളിലെത്തുന്നത്. അതിനു പുറമേ ഏപ്രിലില്‍ വിഷു അവധിയും ഉണ്ട്. ഇതെല്ലാം നോക്കിയാണ് മാര്‍ച്ച് 28 നു ചിത്രം തിയറ്ററുകളിലെത്തിക്കാന്‍ നിര്‍മാതാക്കള്‍ ആലോചിക്കുന്നത്. 
 
മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് എംപുരാന്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. വമ്പന്‍ ഹിറ്റായ ലൂസിഫറിന്റെ രണ്ടാം ഭാഗമായാണ് എംപുരാന്‍ എത്തുന്നത്. പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവരും ഈ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിക്കുന്നു.
 
About Writer
രേണുക വേണു
അടുത്ത ലേഖനം
നിത്യയ്ക്ക് ലഭിച്ച ദേശീയ പുരസ്‌കാരം തന്റെ വ്യക്തിപരമായ നേട്ടമായി കാണുന്നുവെന്ന് ധനുഷ്