രേണുക വേണു|
Last Updated:
ശനി, 17 ഓഗസ്റ്റ് 2024 (10:33 IST)
സാരിയില്‍ അതീവ സുന്ദരിയായി അണിഞ്ഞൊരുങ്ങി നടി പാര്‍വതി തിരുവോത്ത്. ഗോള്‍ഡന്‍ സാരിയും സ്ലീവ് ലെസ് ബ്ലൗസും ധരിച്ച് വളരെ ബോള്‍ഡായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. 'ഗോള്‍ഡന്‍ ഫോര്‍ തങ്കലാന്‍' എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്.
വിക്രം നായകനായെത്തിയ പാ.രഞ്ജിത്ത് സിനിമ തങ്കലാനില്‍ വളരെ ശ്രദ്ധേയമായ കഥാപാത്രത്തെയാണ് പാര്‍വതി അവതരിപ്പിച്ചിരിക്കുന്നത്. തങ്കലാന്‍ പ്രൊമോഷന്‍ ചിത്രങ്ങളും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. പാര്‍വതി അവതരിപ്പിച്ച ഗംഗമ്മ
എന്ന നായികാ കഥാപാത്രം തിയറ്ററുകളില്‍ ഏറെ കൈയടി നേടി. ചില രംഗങ്ങളില്‍ സാക്ഷാല്‍ വിക്രത്തെ പോലും പിന്നിലാക്കുന്ന കരുത്തുറ്റ പ്രകടനമാണ് പാര്‍വതി കാഴ്ചവെച്ചിരിക്കുന്നത്.
പാര്‍വതിയുടെ പുതിയ ചിത്രങ്ങള്‍ക്കു താഴെ നിരവധി സെലിബ്രിറ്റികളാണ് കമന്റ് ചെയ്തിരിക്കുന്നത്. നടിമാരായ റിമ കല്ലിങ്കല്‍, സാനിയ ഇയ്യപ്പന്‍, അന്ന ബെന്‍ തുടങ്ങിയവര്‍ പാര്‍വതിയുടെ പുതിയ ചിത്രങ്ങള്‍ക്കു താഴെ കമന്റ് ചെയ്തിട്ടുണ്ട്.