1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Dulquer Salman kisses mammootty

Mammootty Dulquer Salman: വാപ്പച്ചിയെ കെട്ടിപ്പിടിച്ച് ചുംബിച്ച് ദുൽഖർ; വൈറലായി വീഡിയോ

ഇപ്പോഴിതാ വീണ്ടും മഹേഷ് നാരായണന്റെ സെറ്റിൽ ജോയിൻ ചെയ്തിരിക്കുകയാണ് നടൻ.

Dulquer Salman
കഴിഞ്ഞ കുറച്ച് നാളുകളായി മലയാളികൾ ഒന്നാകെ കാത്തിരുന്ന തിരിച്ചുവരവാണ് മമ്മൂട്ടിയുടേത്. ആരോഗ്യ അപ്രശ്നങ്ങൾ കാരണം ഏഴ് മാസത്തോളം അദ്ദേഹം സിനിമയിൽ നിന്നും പൊതുഇടങ്ങളിൽ നിന്നും ഇടവേള എടുത്തിരുന്നു. ഇപ്പോഴിതാ വീണ്ടും മഹേഷ് നാരായണന്റെ സെറ്റിൽ ജോയിൻ ചെയ്തിരിക്കുകയാണ് നടൻ. 
 
മോഹൻലാലും മമ്മൂട്ടിയും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന പാട്രിയറ്റ് എന്ന സിനിമയുടെ ഹൈദരാബാദ് ഷെഡ്യൂൾ പൂർത്തിയാക്കിയ സംഘം ഇപ്പോൾ ലണ്ടൻ ഷെഡ്യൂളിനായി ഒരുങ്ങുകയാണ്. ലണ്ടനിലേക്ക് പോകാനായി നെടുമ്പാശേരി എയർപോട്ടിൽ എത്തിയ മമ്മൂട്ടിയെ യാത്രയാക്കാൻ എത്തിയത് ദുൽഖർ സൽമാൻ ആണ്. ഇരുവരുടെയും വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറാലാകുകയാണ്. 
 
മമ്മൂട്ടിയെ കെട്ടിപ്പിടിച്ച് ചുംബിക്കുന്ന ദുല്കറിനെയാണ് വിഡിയോയിൽ കാണുന്നത്. നിസാരമെങ്കിലും ആരാധകർക്ക് ആഘോഷിക്കാൻ ഇതുമതി. ഒരിടവേളയ്ക്ക് ശേഷമാണ് ഇരുവരെയും ഒരു ഫ്രെയിമിൽ ആരാധകർ കാണുന്നത്. ഇതിന്റെ സന്തോഷവും ആരാധകർ പങ്കിടുന്നുണ്ട്.
 
അതേസമയം, പതിനൊന്ന് വർഷങ്ങൾക്കു ശേഷം മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയെയും മോഹൻലാലിനെയും ഒരു ഫ്രെയിമിൽ കാണാൻ കൊതിച്ചിരിക്കുകയാണ് മലയാളികൾ. ശ്രീലങ്കയിലാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയും ആശീര്‍വാദ് സിനിമാസും ഒരുമിച്ചാണ് ചിത്രം നിര്‍മിക്കുന്നത്. 
 
About Writer
നിഹാരിക കെ.എസ്
അടുത്ത ലേഖനം
'റിഷബ് ഷെട്ടിയ്ക്ക് ഒരു നാഷണൽ അവാർഡ് ലഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു': അറ്റ്ലീ