1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Prithviraj Sukumaran 44th Birthday

Happy Birthday Prithviraj: പൃഥ്വിരാജിന് 44-ാം പിറന്നാൾ; നന്ദനത്തിലെ പൊടിമീശക്കാരനിൽ നിന്ന് തുടങ്ങിയ കരിയർ

Prithviraj, Prithviraj Birthday, Happy Birthday Prithviraj, Prithviraj Sukumaran 44th Birthday
Prithviraj

Happy Birthday Prithviraj: സൂപ്പർസ്റ്റാർ പൃഥ്വിരാജിന്റെ 44-ാം ജന്മദിനമാണ് ഇന്ന്. നടൻ, സംവിധായകൻ, നിർമാതാവ് എന്നീ നിലകളിലെല്ലാം മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച പൃഥ്വിരാജിന് സിനിമാലോകം ഒന്നടങ്കം ജന്മദിനാശംസകൾ നേരുകയാണ്. 1982 ഒക്ടോബർ 16 നാണ് അഭിനേതാക്കളായ സുകുമാരൻ, മല്ലിക എന്നിവരുടെ രണ്ടാമത്തെ മകനായി പൃഥ്വിരാജ് ജനിച്ചത്. നടൻ ഇന്ദ്രജിത്താണ് പൃഥ്വിരാജിന്റെ സഹോദരൻ. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി സിനിമകളിലും പൃഥ്വിരാജ് അഭിനയിച്ചിട്ടുണ്ട്. 

തുടക്കം
 
രാജസേനൻ സംവിധാനം ചെയ്ത 'നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി' എന്ന സിനിമയിലാണ് പൃഥ്വിരാജ് ആദ്യമായി അഭിനയിച്ചത്. എന്നാൽ, തിയറ്ററിൽ ആദ്യമെത്തിയും സിനിമ കരിയറിൽ ശ്രദ്ധിക്കപ്പെട്ടതും രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനത്തിലൂടെയാണ്. ചുരുക്കം ചില സിനിമകൾകൊണ്ട് തന്നെ പൃഥ്വിരാജ് മലയാള സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. 

പ്രധാന സിനിമകൾ
 
വെള്ളിത്തിര, സ്വപ്നക്കൂട്, ചക്രം, സത്യം, അത്ഭുതദ്വീപ്, അനന്തഭദ്രം, ക്ലാസ്‌മേറ്റ്‌സ്, വാസ്തവം, ചോക്ലേറ്റ്, തലപ്പാവ്, തിരക്കഥ, താന്തോന്നി, പോക്കിരിരാജ, അൻവർ, മേക്കപ്പ്മാൻ, മാണിക്യക്കല്ല്, ഇന്ത്യൻ റുപ്പി, ബാച്ച്‌ലർ പാർട്ടി, അയാളും ഞാനും തമ്മിൽ, സെല്ലുല്ലോയ്ഡ്, മുംബൈ പൊലീസ്, മെമ്മറീസ്, സെവൻത് ഡെ, എന്ന് നിന്റെ മൊയ്തീൻ, അനാർക്കലി, എസ്ര, കൂടെ, ഡ്രൈവിങ് ലൈസൻസ്, അയ്യപ്പനും കോശിയും, കുരുതി, ബ്രോ ഡാഡി, ജന ഗണ മന, കടുവ, ഗോൾഡ്, ആടുജീവിതം, ഗുരുവായൂരമ്പല നടയിൽ, എമ്പുരാൻ, ഖലീഫ തുടങ്ങിയവയാണ് പൃഥ്വിരാജിന്റെ ശ്രദ്ധിക്കപ്പെട്ട സിനിമകൾ. 

സംവിധാനം
 
 
2006, 2012, 2023 എന്നീ വർഷങ്ങളിലെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് പൃഥ്വിരാജ് കരസ്ഥമാക്കിയിട്ടുണ്ട്. വാസ്തവം, അയാളും ഞാനും തമ്മിൽ, സെല്ലുലോയ്ഡ്, ആടുജീവിതം എന്നീ സിനിമകളാണ് അവാർഡിന് അർഹനാക്കിയത്. ലൂസിഫർ, ബ്രോ ഡാഡി, എമ്പുരാൻ എന്നിവയാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമകൾ. Also Read: കാറിൽ നിന്ന് ഇറക്കാതെ തെളിവെടുപ്പ്, കൊലയാളിക്കായി വരിനിന്ന് കോൺഗ്രസ് നേതാക്കൾ; കൊല്ലപ്പെട്ടവർക്ക് നീതി കിട്ടുമോ?
അടുത്ത ലേഖനം
മോഹൻലാലിന്റെ നിരവധി ഭാഗങ്ങൾ ഒഴിവാക്കി; ജയിലർ 2 വിവാദത്തിൽ