അനുബന്ധ വാര്‍ത്തകള്‍
- സ്ത്രിയെന്ന പരിഗണന പോലും നൽകുന്നില്ല: ട്രോളർമാർക്കെതിരെ ഊർമിള ഉണ്ണി
- മമ്മൂട്ടി അഭിനയിക്കുമോ? - ഉവ്വെന്ന് ആളൂർ! താനറിഞ്ഞിട്ട് പോലുമില്ലെന്ന് മമ്മൂട്ടി!
- ഒന്നിലും കുലുങ്ങില്ല, ദിലീപ് മുമ്പോട്ടുതന്നെ; അടുത്ത സിനിമ ബി ഉണ്ണികൃഷ്ണന് ഒരുക്കും!
- ഡബ്ല്യുസിസിയിൽ പൊട്ടിത്തെറി; മഞ്ജു വാര്യർ രാജി വെച്ചു
- 'സൂപ്പര്‍താരങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ നായകന്മാരല്ല കോമാളികള്‍ മാത്രമാണ്': രാജീവ് രവി
ദിലീപിനും മുകേഷിനും മമ്മൂട്ടി ഡേറ്റ് കൊടുത്തതാണ്, പക്ഷേ... !
ഇത്രയധികം പുതിയ സംവിധായകരെ പരീക്ഷിച്ചിട്ടുള്ള ഒരു സൂപ്പര്‍താരം മമ്മൂട്ടിയെപ്പോലെ ഇന്ത്യന്‍ സിനിമയില്‍ വേറൊരാള് ഉണ്ടായിട്ടില്ല. ഓരോ വര്‍ഷവും മമ്മൂട്ടി ഏറ്റവും കുറഞ്ഞത് ഒരു പുതിയ സംവിധായകനെയെങ്കിലും അവതരിപ്പിക്കുന്നു. അതില്‍ പലരും വലിയ സംവിധായകരായി മാറുന്നു.
ഏറ്റവും പുതിയതായി അബ്രഹാമിന്റെ സന്തതികളിലൂടെ ഷാജി പാടൂരിനെ അവതരിപ്പിച്ചു. ഷാജി പാടൂരിന് മമ്മൂട്ടി 10 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഡേറ്റ് നല്‍കിയത്. എന്നാല്‍ നല്ല കഥ ലഭിക്കാത്തതിനാല്‍ ഷാജി ഇത്രയും കാലം കാത്തിരുന്നു. ലാല്‍ ജോസിന്റെ കഴിവ് മനസിലാക്കി മമ്മൂട്ടി അങ്ങോട്ട് ഡേറ്റ് കൊടുത്ത കാര്യവും ഏവര്‍ക്കും അറിയാമല്ലോ. അങ്ങനെയാണ് മറവത്തൂര്‍ കനവ് പിറന്നതും മലയാളത്തിന് ലാല്‍ ജോസിനെ കിട്ടിയതും.
എന്നാല്‍ വേറൊരു കാര്യം അറിയുമോ? ജനപ്രിയനായകന് ദിലീപിനും നടന് മുകേഷിനും മമ്മൂട്ടി ഡേറ്റ് നല്കാന് തയ്യാറായിരുന്നു. ദിലീപിനും മുകേഷിനും മികച്ച സംവിധായകരാകാന്‍ കഴിയുമെന്നാണ് മമ്മൂട്ടി വിശ്വസിക്കുന്നത്. ദിലീപ് സഹസംവിധായകനായിരുന്ന കാലത്ത് മമ്മൂട്ടി ഡേറ്റ് നല്‍കാമെന്ന് അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ദിലീപിന് എങ്ങനെയും നടനാവുക എന്നതായിരുന്നു ആഗ്രഹം.
‘മുകേഷ് കഥകള്‍’ പ്രശസ്തമാണല്ലോ. ഓരോ പുതിയ കഥ മുകേഷ് പറയുമ്പോഴും അത് വളരെ സിനിമാറ്റിക്കായാണ് അവതരിപ്പിക്കുക. അതൊക്കെ കേള്‍ക്കുമ്പോള്‍ മമ്മൂട്ടി പറയാറുണ്ട് മുകേഷിന് സംവിധായകനാകാന്‍ കഴിയുമെന്ന്. മുകേഷ് സംവിധാനം ചെയ്യുകയാണെങ്കില്‍ ഡേറ്റ് നല്‍കാനും മമ്മൂട്ടി തയ്യാറായിരുന്നു.