1. വിനോദം
  2. സിനിമ
  3. അണിയറ
  4. Dileep and B Unnikrishnan to team up for the first time!

ഒന്നിലും കുലുങ്ങില്ല, ദിലീപ് മുമ്പോട്ടുതന്നെ; അടുത്ത സിനിമ ബി ഉണ്ണികൃഷ്ണന്‍ ഒരുക്കും!

Nadhirshah
ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീപ് നായകനാകുന്നു. സിനിമയുടെ ചിത്രീകരണം ജൂലൈ 20ന് ആരംഭിക്കും. ഇതൊരു കുടുംബചിത്രം ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ബി ഉണ്ണികൃഷ്ണന്‍ തന്നെയാണ് ഈ സിനിമയ്ക്ക് തിരക്കഥ രചിക്കുന്നത്. ദിലീപും ഉണ്ണികൃഷ്ണനും ആദ്യമായി ഒരുമിക്കുന്നു എന്നതുകൊണ്ടുതന്നെ വലിയ പ്രതീക്ഷയാണ് ചിത്രത്തേക്കുറിച്ച് നിലനില്‍ക്കുന്നത്.
 
ഫഹദ് ഫാസിലിനെയും സുരാജ് വെഞ്ഞാറമ്മൂടിനെയും നായകന്‍‌മാരാക്കി ഒരു ചിത്രത്തിനാണ് ബി ഉണ്ണികൃഷ്ണന്‍ ആദ്യം ശ്രമിച്ചിരുന്നത്. സജീവ് പാഴൂരിന്‍റെ കഥയില്‍ ദിലീഷ് നായര്‍ തിരക്കഥയെഴുതുമെന്നായിരുന്നു തീരുമാനം. എന്നാല്‍ ചില പ്രത്യേക കാരണങ്ങളാല്‍ ആ പ്രൊജക്ട് മാറ്റിവയ്ക്കുകയും ദിലീപ് ചിത്രം തുടങ്ങാന്‍ തീരുമാനിക്കുകയുമായിരുന്നു.
 
നാദിര്‍ഷയുടെ ‘കേശു ഈ വീടിന്‍റെ നാഥന്‍’, രാമചന്ദ്രബാബുവിന്‍റെ ‘പ്രൊഫസര്‍ ഡിങ്കന്‍’ എന്നിവയാണ് ദിലീപിനായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ചിത്രങ്ങള്‍.
അടുത്ത ലേഖനം
'ഉ.. ഊ.. എന്ന് അക്ഷരമാലയിൽ പോലും മിണ്ടരുത്, അത് കേട്ടാൽ നാണോം മാനോം ഉള്ളവർ ശർദ്ദിക്കും': ശാരദക്കുട്ടി