സ്ത്രിയെന്ന പരിഗണന പോലും നൽകുന്നില്ല: ട്രോളർമാർക്കെതിരെ ഊർമിള ഉണ്ണി

Sumeesh| Last Updated: ചൊവ്വ, 3 ജൂലൈ 2018 (17:46 IST)
സാമൂഹ്യ മാധ്യമങ്ങളിൽ കടുത്ത വിമർശനങ്ങൾ ഏറ്റുവാങ്ങുന്നതിനിടെ ട്രോളർമാർക്കെതിരെ ഊർമിള ഉണ്ണി രംഗത്ത്. ഒരു സ്ത്രീ എന്ന പരിഗണന പോലും നൽകാതെയാണ് സാമൂഹ്യ മാധ്യമങ്ങളിൽ കടന്നാക്രമിക്കുന്നത് എന്ന് ഊർമിള ഉണ്ണി ആരോപണം ഉന്നയിച്ചു.

ജനറൽ ബോഡി യോഗത്തിൽ നടൻ ദിലിപിനെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് ചോദ്യം ഉന്നയിച്ചിരുന്നു. എന്നാൽ ഇതിനെ കുറിച്ച് പുറത്ത് വരുന്ന വാർത്തകൾ വസ്തുത വിരുദ്ധമാണെന്നും. സ്വന്തം ഭാവനയിലാണ് പലരും കാര്യങ്ങൾ പറയുന്നതെന്നുമാണ് ഊർമിള ഉണ്ണിയുടെ വാദം.

ദിലീപിനെ അമ്മയിൽ തിരിച്ചെടുക്കുന്നതിനായി അമ്മയിൽ ആവശ്യം ഉന്നയിച്ചത് ഊർമിള ഉണ്ണിയാണെന്ന് നേരത്തെ തന്നെ വാർത്തകൾ പുറത്തു വന്നിരുന്നു ഇതു സംബന്ധിച്ച് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് പരിഹാസ്യമായ മറുപടികൾ നൽകിയതോടെയാണ് ഊർമിള ഉണ്ണിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ കടുത്ത വിമർശനം ഉയർന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :