അനുബന്ധ വാര്‍ത്തകള്‍
- 'ജഗതിയെ പോലൊരു മഹാനടന്റെ സീനുകള്‍ കട്ട് ചെയ്യണമായിരുന്നോ?' റി റിലീസിനു പിന്നാലെ ദേവദൂതന് വിമര്‍ശനം
- പഴയ മോഹൻലാലിൻ്റെ പവർ വേറെ തന്നെ, ഷോകളുടെ എണ്ണം ഉയർത്തി ദേവദൂതൻ, കളക്ഷനും കോടി കടന്നു
- ഒടുവിൽ കണ്ടെത്തി, ദേവദൂതനിലെ ജൂനിയർ അലീന, ഇവിടെയുണ്ട്
- പ്രേക്ഷകര്‍ നിഷ്കരുണം തള്ളിയ സിനിമ, സംവിധായകന് വിഷാദാവസ്ഥയിലേക്ക് പോയി; ദേവദൂതന് അന്ന് സംഭവിച്ചത്
- മോഹന്‍ലാലിന്റെ റി റിലീസ് ചെയ്ത സിനിമകള്‍
അന്ന് ഹൃദയം തകര്‍ന്ന് തിയേറ്ററില്‍ നിന്ന് മടങ്ങി; കാലത്തിന്റെ നിയോഗങ്ങള്‍ നമ്മെ വിസ്മയിപ്പിക്കുമെന്ന് സിബി മലയില്‍
അന്ന് ഹൃദയം തകര്‍ന്ന് തിയേറ്ററില്‍ നിന്ന് മടങ്ങിയെന്നും ഇന്ന് 24 വര്‍ഷങ്ങള്‍ക്ക് ശേഷം ആ ചിത്രം ആദ്യദിനത്തില്‍ ഹൗസ് ഫുള്‍ ആണെന്നും സംവിധായകന് സിബി മലയില്‍. 24 വര്‍ഷം മുമ്പ് ദേവദൂതന് തിയേറ്ററുകളില്‍ എത്തിയ ദിവസം തനിക്ക് ഇന്നും ഓര്‍മ്മയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വലിയ പ്രതീക്ഷയായിരുന്നു സിനിമയെ കുറിച്ച്. എന്നാല്‍ എല്ലാം വിപരീതമായാണ് സംഭവിച്ചത്. ദേവദൂതന് വലിയ പരാജയമായിരുന്നു. അതേതുടര്ന്ന് താന്‍ കടുത്ത നിരാശയിലൂടെ പോയി. ഒരു വര്‍ഷത്തോളം സിനിമയില്‍ നിന്നും വിട്ടു നിന്നു.
എന്നാല്‍ അതേ ചിത്രം 24 വര്‍ഷങ്ങള്‍ക്കുശേഷം വലിയ സന്തോഷമാണ് നല്‍കുന്നതെന്നും ആദ്യദിനത്തില്‍ തന്നെ തിയേറ്ററുകള്‍ ഫുള്‍ ആയതിനുള്ള സാക്ഷിയായ സന്തോഷം ഉണ്ടെന്നും സിബി മലയില്‍ പറഞ്ഞു. കാലത്തിന്റെ നിയോഗങ്ങള്‍ നമ്മെ വിസ്മയിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.