1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Devadoothan kerala boxoffice collection

പഴയ മോഹൻലാലിൻ്റെ പവർ വേറെ തന്നെ, ഷോകളുടെ എണ്ണം ഉയർത്തി ദേവദൂതൻ, കളക്ഷനും കോടി കടന്നു

Devadoothan / Mohanlal
24 വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന റീ റിലീസോടെ രണ്ടായിരമാണ്ടില്‍ ഏറ്റ പരാജയത്തിന്റെ കയപ്പ് മായ്ച്ച് ദേവദൂതന്‍. റിലീസ് ചെയ്ത സമയത്ത് പ്രേക്ഷകര്‍ തഴഞ്ഞ സിനിമ കഴിഞ്ഞ വെള്ളിയാഴ്ചയാണ് തിയേറ്ററുകളില്‍ റീ മാസ്റ്റര്‍ ചെയ്ത വേര്‍ഷനില്‍ വീണ്ടും പ്രദര്‍ശനത്തിനെത്തിയത്. കേരളത്തിനകത്ത് നിന്ന് മാത്രമല്ല ഗള്‍ഫിലും മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഇതുവരെ സിനിമ 1.20 കോടി രൂപ കളക്റ്റ് ചെയ്തതായാണ് കണക്കുകള്‍.
 
56 തിയേറ്ററുകളില്‍ മാത്രമായിരുന്നു ആദ്യ ദിനം സിനിമ പ്രദര്‍ശനത്തിനെത്തിയത്. എന്നാല്‍ തിയേറ്ററുകളിലേക്ക് ജനം ഒഴുകിയതോടെ ഇത് 100 തിയേറ്ററുകളായി ഉയര്‍ന്ന് കഴിഞ്ഞു. സിബി മലയില്‍ സംവിധാനം ചെയ്ത സിനിമ രണ്ടായിരത്തില്‍ റിലീസ് ചെയ്ത സമയത്ത് വലിയ പരാജയമായ സിനിമയാണ്. ടെലിവിഷനിലൂടെയും സോഷ്യല്‍ മീഡിയ ചര്‍ച്ചകളിലൂടെയുമാണ് പിന്‍ക്കാലത്ത് സിനിമയ്ക്ക് അര്‍ഹിച്ച വരവേല്‍പ്പ് പ്രേക്ഷകര്‍ നല്‍കിയത്. രഘുനാഥ് പലേരിയാണ് സിനിമയുടെ തിരക്കഥ നിര്‍വഹിച്ചത്.
 
 മോഹന്‍ലാലിന് പുറമെ ജനാര്‍ദ്ദനന്‍,ജയപ്രദ,ജഗതി ശ്രീകുമാര്‍,ജഗദീഷ്,വിനീത് കുമാര്‍,ലെന,മുരളി തുടങ്ങി വലിയ താരനിര തന്നെ സിനിമയിലുണ്ടായിരുന്നു. മിസ്റ്ററി ത്രില്ലറായി ഇറങ്ങിയ സിനിമ റിലീസ് സമയത്ത് മലയാളികള്‍ കണ്ട് ശീലിച്ച സിനിമകളില്‍ നിന്നും ഏറെ വ്യത്യസ്തമായിരുന്നു. ഇതാണ് തിയേറ്ററുകളില്‍ അന്ന് പരാജയമായെങ്കിലും പിന്നീട് കള്‍ട്ട് ക്ലാസിക്കായി മാറാന്‍ കാരണമാക്കിയത്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ജാനുവായി എത്തേണ്ടത് തൃഷ ആയിരുന്നില്ല, ആദ്യം പരിഗണിച്ചത് മഞ്ജു വാര്യരെ!