1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Cyber attack against NNA Than case kodu

NNA THAAN CASE KODU: വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ എന്ന് പോസ്റ്റർ, ന്നാ താൻ കേസ് കൊട് പോസ്റ്ററിനെതിരെ സൈബർ ആക്രമണം

cyber attack
ഇന്ന് റിലീസ് ചെയ്ത കുഞ്ചാക്കോ ബോബൻ ചിത്രമായ ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിൻ്റെ പോസ്റ്ററിനെതിരെ സൈബർ ആക്രമണം. തിയേറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണെ എന്നായിരുന്നു പോസ്റ്ററിൽ കുറിച്ചിരുന്ന വാചകം. ഇതിനെതിരെയാണ് ഇടത് അനുകൂലികൾ രംഗത്ത് വന്നത്.
 
കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൻ്റെ തിയേറ്റർ ലിസ്റ്റ് പങ്കുവെച്ചുകൊണ്ടുള്ള പോസ്റ്ററിന് നേരെയാണ് ഇടത് അനുകൂലികളുടെ ആക്രമണം. കുഞ്ചാക്കോ ബോബൻ്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയും ട്രോളുകളും വിമർശനങ്ങളും നിറയുകയാണ്.
 
കുഴി അടച്ചിട്ട് വരാം എന്നിട്ട് ടെലഗ്രാമിൽ സിനിമ കാണാമെന്നും കാണാൻ കരുതിയ സിനിമയാണ് ഇനി പക്ഷേ ഒടിടിയിൽ ഇറങ്ങി മാത്രമെ കാണുകയുള്ളു എന്നെല്ലാമാണ് കമൻ്റുകൾ. ഒരു സിനിമ വിജയിക്കാൻ എല്ലാവരുടെയും സപ്പോർട്ട് വേണമെന്ന് മനസിലാക്കിയാൽ നല്ലതെന്നും ചിലർ പറയുന്നു. അതേസമയം പോസ്റ്ററിന് സിനിമയുടെ അണിയറപ്രവർത്തകർ മാപ്പ് പറയണമെന്നും ഒരു കൂട്ടം ആവശ്യപ്പെടുന്നുണ്ട്. അതേസമയം ആവിഷ്ക്കാരസ്വാതന്ത്ര്യത്തിൻ്റെ വക്താക്കളായ ഇടതുപക്ഷം തന്നെ ചെറിയ വിഷയങ്ങളിൽ അസഹിഷ്ണുത പുലർത്തുന്നത് നല്ലതല്ലെന്ന് ഒരുകൂട്ടം അഭിപ്രായപ്പെടുന്നു.
About Writer
അഭിറാം മനോഹർ