സാരിയിൽ സെക്സിയായി ദിവ്യാപിള്ള

അഭിറാം മനോഹർ| Last Modified ബുധന്‍, 10 ഓഗസ്റ്റ് 2022 (22:22 IST)
അയാൾ ഞാനല്ല എന്ന സിനിമയിലൂടെ മലയാളി സിനിമാപ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് നടി ദിവ്യ പിള്ള. പൃഥ്വിരാജ് നായകനായ ഊഴം എന്ന സിനിമയിലൂടെയാണ് താരം ശ്രദ്ധേയയാത്.മൈ ഗ്രേറ്റ് ഫാദർ, കള,കാതുവാക്കുല രണ്ട് കാതൽ എന്നീ സിനിമകളിലും താരം തൻ്റെ സാന്നിധ്യം അറിയിച്ചിരുന്നു. ബ്രിട്ടീസ് പൗരനായ ഒസാമ അൽ ബന്നനാണ് താരത്തിൻ്റെ ഭർത്താവ്. ഇപ്പോഴിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

ഓറഞ്ച് സാരിയിൽ സെക്സി ലുക്കിലാണ് താരം എത്തുന്നത്. ഏറെ സുന്ദരിയായി താരമെത്തുന്ന ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു. വിവാഹിതയായ ശേഷവും അഭിനയം തുടരുന്ന ദിവ്യപിള്ളയുടേതായി ഷഫീഖിൻ്റെ സന്തോഷം,കിംഗ് ഫിഷ് എന്നീ ചിത്രങ്ങളാണ് ഇനി പുറത്തിറങ്ങാനുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :