ദി കിംഗിന് രണ്ടാം ഭാഗം വരുമോ? ചോദ്യങ്ങൾക്ക് ഉത്തരം നൽകി ഷാജി കൈലാസ്

അഭിറാം മനോഹർ| Last Modified ബുധന്‍, 10 ഓഗസ്റ്റ് 2022 (20:05 IST)
മലയാള സിനിമയിലെ പല തീപ്പൊരി കഥാപാത്രങ്ങൾക്കും ജന്മം നൽകിയ സംവിധായകനാണ് ഷാജി കൈലാസ്. സുരേഷ് ഗോപിക്കൊപ്പവും മോഹൻലാലിനും മമ്മൂട്ടിയ്ക്കുമൊപ്പവും നിരവധി തട്ടുപൊളിപ്പൻ മാസ് ചിത്രങ്ങൾ ഷാജി കൈലാസ് ഒരുക്കിയിട്ടുണ്ട്. ഇപ്പോഴിതാ മമ്മൂട്ടി-ഷാജി കൈലാസ് ചിത്രമായി വന്ന് തിയേറ്ററുകളിൽ വൻ വിജയമായ ദി കിംഗിനെ പറ്റി സംസാരിക്കുകയാണ് ഷാജി കൈലാസ്.

സിനിമയ്ക്ക് പറ്റിയ എഴുത്തുകാരെ കിട്ടിയാൽ മാത്രമെ ചിത്രത്തിന് രണ്ടാം ഭാഗം സംഭവിക്കുകയുള്ളു എന്ന് ഷാജി കൈലാസ് പറയുന്നു. മമ്മൂട്ടിയെ സ്ക്രീനിൽ കൊണ്ട് നിർത്തിയാൽ തന്നെ ഒരു ഉത്സവമാണ്. ഭയങ്കര ജെന്റില്‍ ആന്‍ഡ് മാന്‍ലിയല്ലേ. ഒരു പവറുണ്ട്. അദ്ദേഹത്തിന്റെ നോട്ടമൊക്കെ കണ്ടാൽ തന്നെ നമുക്കൊരു ഫീൽ കിട്ടും.

ദി കിംഗിന് രണ്ടാം ഭാഗം വരുമോ എന്ന് എനിക്കറിയില്ല. ഒന്നാമത് എഴുത്തുകാരെ കിട്ടണം. എനിക്ക് എഴിതാൻ അറിയില്ല. ഷാജി കൈലാസ് പറഞ്ഞു. 1995ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ ദി കിംഗ് തിയേറ്ററുകളെ ഇളക്കിമറിച്ച ചിത്രമായിരുന്നു. മമ്മൂട്ടിയുടെ ജോസഫ് അലക്സ് എന്ന കഥാപാത്രത്തിന് ഇന്നും ഒട്ടേറെ ആരാധകരുണ്ട്ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :