അനുബന്ധ വാര്‍ത്തകള്‍
- തീ പാറുന്ന ഒറ്റക്കണ്ണനായ കാവൽക്കാരനായി മമ്മൂട്ടി!
- കൂളിംഗ് ഗ്ലാസ് വയ്ക്കുന്നത് എന്റെ വീക്നെസ് ആണെന്നാ എല്ലാരും പറയുന്നത്! - ‘ഗുണ്ടാമാഷ്’ എത്തി; മാസ്റ്റര്‍ പീസ് സൂപ്പര്‍ ട്രെയിലര്‍ കാണാം!
- ഹനീഫ് അദേനിയെ എല്ലാവര്ക്കും അറിയാം, ജനുവരി ഒന്നിന് വീണ്ടും മമ്മൂട്ടിപ്പടം!
- നിവിന്‍ പോളി തമിഴ്നാട്ടില്‍ ഭൂകമ്പമുണ്ടാക്കുമോ? മോഹന്‍ലാല്‍ ടീം കാത്തിരിക്കുന്നു!
- ജാക്കി ചാന് കുങ് ഫു ഉപേക്ഷിച്ചോ ? താരത്തിന്റെ ജിമിക്കി കമ്മല്‍ ഡാന്‍സ് വൈറല്‍ !
അടുത്ത മെഗാസ്റ്റാര്‍ ദുല്‍ക്കറല്ല, അത് പ്രണവ് ആയിരിക്കും!
പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറുന്ന ‘ആദി’ ജനുവരി 26ന് റിലീസ് ചെയ്യും. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ഈ ആക്ഷന്‍ ത്രില്ലറിലൂടെ മലയാളത്തിന് പുതിയ മെഗാസ്റ്റാറിനെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2000 ജനുവരി 26നാണ് മോഹന്‍ലാലിന്റെയും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെയും കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ നരസിംഹം റിലീസ് ചെയ്യുന്നത്. 18 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രണവിന്റെ ലോഞ്ചിംഗ് ചിത്രത്തിന് റിലീസ് ഡേറ്റായി ജനുവരി 26 തീരുമാനിച്ചത് യാദൃശ്ചികമല്ല. നരസിംഹം പോലെ ഒരു വമ്പന്‍ ഹിറ്റായി ആദി മാറുമെന്നാണ് ആന്റണിയുടെ വിശ്വാസം.
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദിയിലെ ആക്ഷന്‍ രംഗങ്ങള്‍ അസാധാരണമാണ്. ആദ്യചിത്രത്തിലൂടെ തന്നെ മലയാളത്തിന് ഒരു ആക്ഷന്‍ മെഗാസ്റ്റാറിനെ പ്രണവിലൂടെ ലഭിക്കുമെന്നാണ് കരുതുന്നത്.
ദുല്‍ക്കര്‍ സല്മാന് വമ്പന്‍ ഹിറ്റുകള്‍ സൃഷ്ടിച്ചെങ്കിലും ഒരു താരം എന്നതിനേക്കാളുപരി അഭിനയപ്രാധാന്യമുള്ള വ്യത്യസ്തമായ ചിത്രങ്ങള്‍ തെരഞ്ഞെടുക്കാനാണ് ശ്രമിച്ചിട്ടുള്ളത്. എന്നാല്‍ താരമൂല്യമേറ്റുന്ന വമ്പന്‍ സിനിമകള്‍ ചെയ്യാനാണ് പ്രണവ് തീരുമാനിച്ചിട്ടുള്ളതെന്നാണ് സൂചന.