അനുബന്ധ വാര്‍ത്തകള്‍
- ഈ മമ്മൂട്ടിയെപ്പോലെ പലരും തങ്ങളുടെ അധികാരം കാണിച്ചിരുന്നെങ്കില്‍ അക്രമവും അഴിമതിയും ഇല്ലാതാകുമായിരുന്നു!
- മുംബൈയില്‍ നിന്ന് മംഗലാപുരത്തേക്ക് അവന് വരുന്നു - ഡോണ്‍; ഞെട്ടിക്കാന്‍ ഷാജിയും രണ്ജിയും മോഹന്‍ലാലും!
- ഒടിയനെ വീഴ്ത്താന്‍ മമ്മൂട്ടി; ഇനി മോഹന്‍ലാല്‍ മഹാഭാരതവുമായെത്തട്ടെ, അപ്പോള്‍ നോക്കാം!
- സംവിധായകനിൽ നിന്നും മൈക്ക് വാങ്ങി മമ്മൂക്ക സ്വയം സംവിധാനം ചെയ്യാനും തുടങ്ങി: ഇനിയ
- ''അവസാനരംഗത്ത് നിങ്ങളെന്നെ കരയിച്ചു'' - മമ്മൂട്ടിയോട് സംവിധായകന് !
ഹനീഫ് അദേനിയെ എല്ലാവര്ക്കും അറിയാം, ജനുവരി ഒന്നിന് വീണ്ടും മമ്മൂട്ടിപ്പടം!
ഹനീഫ് അദേനിയെ എല്ലാവര്ക്കും അറിയാം. മമ്മൂട്ടിക്ക് ഗ്രേറ്റ് ഫാദര്‍ സമ്മാനിച്ച സംവിധായകന്. മമ്മൂട്ടിയുടെ കരിയറിലെ ബ്രഹ്മാണ്ഡ ഹിറ്റിന്റെ സംവിധായകന് വീണ്ടും വരുന്നു.
ഇത്തവണയും മമ്മൂട്ടിച്ചിത്രവുമായിത്തന്നെയാണ് ഹനീഫ് അദേനിയുടെ വരവ്. പടത്തിന് പേര് ‘അബ്രഹാമിന്റെ സന്തതികള്‍’ എന്നാണ്. മമ്മൂട്ടി ഈ സിനിമയില്‍ പൊലീസ് വേഷമാണ് ചെയ്യുന്നത്.
ഈ സിനിമയുടെ തിരക്കഥ മാത്രമാണ് ഹനീഫ് അദേനി ചെയ്യുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് ഷാജി പാടൂര്‍ ആണ്. ഷൂട്ടിംഗ് ജനുവരിന് ഒന്നിന് ആരംഭിക്കും.
ഗുഡ്വില് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് അബ്രഹാമിന്റെ സന്തതികള്‍ നിര്‍മ്മിക്കുന്നത്. മമ്മൂട്ടി ഒരുപാട് പൊലീസ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു സ്റ്റൈലിഷ് പൊലീസായിരിക്കും ഈ സിനിമയിലേതെന്ന് ഉറപ്പ്.