അനുബന്ധ വാര്‍ത്തകള്‍
- ജാക്കി ചാന് കുങ് ഫു ഉപേക്ഷിച്ചോ ? താരത്തിന്റെ ജിമിക്കി കമ്മല്‍ ഡാന്‍സ് വൈറല്‍ !
- ദുല്‍ഖര്‍ സല്‍മാനല്ലേ?; അവതാരകയുടെ ചോദ്യത്തിന് നിവിന്‍പോളി നല്കിയ കിടിലന്‍ മറുപടി ഇങ്ങനെ ! വീഡിയോ കാണാം
- മുംബൈയില്‍ നിന്ന് മംഗലാപുരത്തേക്ക് അവന് വരുന്നു - ഡോണ്‍; ഞെട്ടിക്കാന്‍ ഷാജിയും രണ്ജിയും മോഹന്‍ലാലും!
- പട്ടാള സിനിമയിൽ അഭിനയിച്ചാൽ കേണൽ പദവി കിട്ടുമോ? അതായിരുന്നുവോ ലക്ഷ്യം? - വിവാദങ്ങൾക്ക് മറുപടിയുമായി മോഹൻലാൽ
- എന്തുകൊണ്ട് മകളേക്കാള്‍ പ്രായം കുറഞ്ഞ പെണ്‍കുട്ടികളുടെ കാമുകനായി അഭിനയിക്കുന്നു; മോഹന്‍ലാലിന്റെ മറുപടി കലക്കി !
നിവിന്‍ പോളി തമിഴ്നാട്ടില്‍ ഭൂകമ്പമുണ്ടാക്കുമോ? മോഹന്‍ലാല്‍ ടീം കാത്തിരിക്കുന്നു!
തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് പ്രിയപ്പെട്ട താരമാണ് നിവിന്‍ പോളി. പ്രേമം എന്ന മലയാള ചിത്രം തമിഴകത്തെയാകെ വശീകരിച്ചപ്പോള്‍ നിവിന്‍ പോളി എന്ന താരത്തെയും അവര്‍ ഹൃദയം കൊണ്ട് സ്വീകരിച്ചു.
നിവിന്‍ പോളിയുടെ ആദ്യ സ്ട്രെയ്റ്റ് തമിഴ് ചിത്രം ‘റിച്ചി’ വെള്ളിയാഴ്ച റിലീസാകുകയാണ്. ഒരു മാസ് ആക്ഷന്‍ ക്രൈം ത്രില്ലറായ റിച്ചി നവാഗതനായ ഗൌതം രാമചന്ദ്രനാണ് സംവിധാനം ചെയ്തിരിക്കുന്നത്.
മോഹന്‍ലാല്‍ ഉള്‍പ്പെടുന്ന ‘ഒടിയന് ടീം’ ഈ സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ്. തമിഴകത്ത് നിവിന്‍ പോളിക്ക് ഗംഭീര തുടക്കമുണ്ടാകണമെന്നാണ് മോഹന്‍ലാലും ടീമും ആഗ്രഹിക്കുന്നത്.
ഒടിയന്റെ സംവിധായകന് ശ്രീകുമാര്‍ മേനോന് റിച്ചിയെ സ്വാഗതം ചെയ്തുകൊണ്ട് ട്വീറ്റ് ചെയ്തു. “ഓള് ദി ബെസ്റ്റ് നിവിന്‍... പ്രകടനം കൊണ്ട് ഗംഭീരമാക്കൂ... റിച്ചി എല്ലാ ബോക്സോഫീസ് റെക്കോര്‍ഡുകളും തകര്‍ക്കും... ദൈവം അനുഗ്രഹിക്കട്ടെ” - എന്നാണ് ശ്രീകുമാര്‍ മേനോന്റെ ട്വീറ്റ്.
കന്നഡയിലെ സൂപ്പര്‍ഹിറ്റ് സിനിമയായ ‘ഉളിദവരു കണ്ടന്തേ’യുടെ റീമേക്കാണ് റിച്ചി. പ്രകാശ് രാജ്, ശ്രദ്ധ ശ്രീനാഥ്, ലക്ഷ്മിപ്രിയ ചന്ദ്രമൌലി തുടങ്ങിയവരും റിച്ചിയില്‍ അഭിനയിക്കുന്നു.
വിനോദ് ഷൊര്‍ണൂരും ആനന്ദ് പയ്യന്നൂരും ചേര്‍ന്നാണ് റിച്ചി നിര്‍മ്മിച്ചിരിക്കുന്നത്.