1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Bilal Big B 2 Locations Mammootty

Big B Second Part: തുര്‍ക്കിയും പോളണ്ടും മുതല്‍ മട്ടാഞ്ചേരി വരെ; ബിലാല്‍ ഷൂട്ടിങ് ഡിസംബറില്‍ തുടങ്ങും, വീണ്ടുമൊരു ബിഗ് ബജറ്റ് മമ്മൂട്ടി ചിത്രം

Bilal Big B 2 Locations Mammootty
Mammootty as Bilal: ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാല്‍ ഈ വര്‍ഷം തന്നെ ആരംഭിക്കും. മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ബിലാല്‍ 2023 റിലീസ് ആയി തിയറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.
 
ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കും. തുര്‍ക്കി, പോളണ്ട്, കൊല്‍ക്കത്ത, ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി എന്നീ സ്ഥലങ്ങളാണ് പ്രധാന ലൊക്കേഷന്‍. അമല്‍ നീരദ് പ്രൊഡക്ഷനൊപ്പം ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസും ചേര്‍ന്നാണ് നിര്‍മാണം. മമ്മൂട്ടിക്കൊപ്പം ഫഹദ് ഫാസിലും ബിലാലില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ഇല്ലായ്മയില്‍ നിന്നും കൊടുത്തതിന് ജാതിയുടെ പേരിലും രാഷ്ട്രീയത്തിന്റെ പേരിലും പലരും കളിയാക്കാറുണ്ട്: സുരേഷ് ഗോപി