21 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കീര്‍ത്തി സുരേഷും ചേച്ചിയും, അമ്മാവന്റെ കല്യാണം കൂടാന്‍ എത്തിയ പെണ്‍കുട്ടികള്‍ !

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 25 ജൂലൈ 2022 (09:04 IST)
കീര്‍ത്തി സുരേഷിന്റെ സഹോദരിയാണ് രേവതി. അച്ഛന്‍ സുരേഷ് കുമാര്‍ നിര്‍മ്മിച്ച വാശി എന്ന ചിത്രമാണ് നടിയുടെതായി ഒടുവില്‍ റിലീസ് ആയത്. അമ്മ മേനക സുരേഷ്, ചേച്ചി രേവതി സുരേഷ് എന്നിവരായിരുന്നു സഹ നിര്‍മ്മാണം. കീര്‍ത്തി നേരത്തെ അഭിനയിച്ച മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും ചേച്ചിയും അനിയത്തിയും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു.രേവതി സുരേഷ് സംവിധാന വിഭാഗത്തില്‍ പ്രവര്‍ത്തിക്കുകയും അച്ഛന്‍ സുരേഷ് കുമാര്‍ ഒരു ചെറിയ വേഷത്തില്‍ ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തു.

ഇപ്പോഴിതാ 2001ല്‍ പകര്‍ത്തിയ കീര്‍ത്തിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് രേവതി.അമ്മാവന്റെ കല്യാണ തിരക്കിനിടയില്‍ എടുത്ത ഫോട്ടോയാണ് ഇതൊന്നും രേവതി പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :