അനുബന്ധ വാര്‍ത്തകള്‍
- Suresh Gopi Paappan film: പാപ്പന്‍ സൂപ്പര്‍ഹിറ്റാകുമോ? സുരേഷ് ഗോപിക്ക് പറയാനുള്ളത്
- Paappan Film: 'പാപ്പന്‍ ചെയ്യുമെങ്കില്‍ അത് മമ്മൂക്ക ചെയ്യണം'; തിരക്കഥാകൃത്തിനോട് സുരേഷ് ഗോപി പറഞ്ഞു
- ചാക്കോച്ചാ.. പൊളിച്ചൂടാ മോനെ.. പൊളിച്ചു !37 വര്‍ഷം മുമ്പത്തെ ഗാനം ഇന്നും ട്രെന്‍ഡിങ് ആയതില്‍ സന്തോഷമെന്ന് ഔസേപ്പച്ചന്
- Darlings Official Trailer | റോഷന് മാത്യു അഭിനയിക്കുന്ന ഹിന്ദി ചിത്രം, ആദ്യമായി നിര്‍മ്മാതാവായി ആലിയ ഭട്ട്, രസകരമായ ട്രെയിലര്‍ ശ്രദ്ധ നേടുന്നു
- 19(1)(a) |പോലീസ് യൂണിഫോമില്‍ ഒരിക്കല്‍ കൂടി ഇന്ദ്രന്‍സ്,19(1)(a) റിലീസിന് ഇനി മൂന്ന് നാള്
Gokul Suresh: അച്ഛന്റെ ഇഷ്ടപ്പെട്ട ചിത്രത്തെ കുറിച്ച് ഗോകുല്‍ സുരേഷ്
ഓരോ പ്രായത്തിലും അച്ഛന്റെ ഓരോ ചിത്രങ്ങളായിരുന്നു ഇഷ്ടം
Gokul Suresh and Suresh Gopi : ആരാധകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട താരങ്ങളാണ് സുരേഷ് ഗോപിയും മകന്‍ ഗോകുല്‍ സുരേഷും. ഇരുവരും ഒന്നിച്ച് അഭിനയിച്ച പാപ്പന്‍ ജൂലൈ 29 ന് തിയറ്ററുകളിലെത്തുകയാണ്. അച്ഛനും മകനും ഒന്നിക്കുന്ന ചിത്രം കാണാന്‍ ആരാധകര്‍ വലിയ പ്രതീക്ഷകളോടെയാണ് കാത്തിരിക്കുന്നത്. പാപ്പന്‍ സിനിമയുടെ പ്രചാരണത്തിനിടെ അച്ഛന്റെ ഇഷ്ടപ്പെട്ട സിനിമയെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ഗോകുല്‍.
രണ്ടാം ഭാവമാണ് അച്ഛന്റെ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രമെന്ന് ഗോകുല്‍ പറഞ്ഞു. ഓരോ പ്രായത്തിലും അച്ഛന്റെ ഓരോ ചിത്രങ്ങളായിരുന്നു ഇഷ്ടം. മൂന്ന് നാല് വയസ്സുള്ള സമയത്ത് ലേലമായിരുന്നു ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം. പിന്നെ അത് കമ്മിഷണര്‍ ആയി. പിന്നെ ഭരത്ചന്ദ്രന്‍ ഐപിഎസ്. ഇപ്പോഴത്തെ ചിന്താഗതിയില്‍ അച്ഛന്റെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ രണ്ടാം ഭാവമാണെന്നും ഗോകുല്‍ പറഞ്ഞു.