ഫഹദ് ഫാസിലിന്റെ 'മലയന്‍കുഞ്ഞ് എത്ര കോടി നേടി? കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 25 ജൂലൈ 2022 (17:46 IST)


ഫഹദ് ഫാസിലിന്റെ 'മലയന്‍കുഞ്ഞ്' പ്രദര്‍ശനം തുടരുകയാണ്. ആദ്യത്തെ മൂന്ന് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്.

മൂന്ന് ദിവസങ്ങളില്‍ നിന്നായി ആഗോളതലത്തില്‍ 5.6 കോടി രൂപ നേടിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ആറുകോടി ബഡ്ജറ്റില്‍ ആണ് ചിത്രം നിര്‍മ്മിച്ചത്. 9 കോടി എങ്കിലും കളക്ഷന്‍ നേടിയാലെ മുടക്കുമുതല്‍ കിട്ടുകയുള്ളൂ എന്ന് നിര്‍മ്മാതാവ് ഫാസില്‍ പറഞ്ഞിരുന്നു.

'മലയന്‍കുഞ്ഞ്' ജൂലൈ 22 നാണ് റിലീസ് ചെയ്തത്.കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ അണിയറപ്രവര്‍ത്തകര്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :