സാരിയില്‍ തിളങ്ങി 'പാപ്പന്‍' നടി നീത പിള്ള, ചിത്രങ്ങള്‍ വൈറലാകുന്നു

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 26 ജൂലൈ 2022 (10:17 IST)
പൂമരം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ചേക്കേറിയ നടിയാണ് നീത പിള്ള.2018ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിനുശേഷം ഈ വര്‍ഷം ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് നടി. സുരേഷ് ഗോപി ചിത്രം പാപ്പനില്‍ മുഴുനീള കഥാപാത്രമായി നടി ഉണ്ടാകും. പോലീസ് യൂണിഫോമിലാണ് ഇത്തവണ താരം എത്തുന്നത്. സിനിമയുടെ പ്രമോഷന്‍ തിരക്കുകളിലാണ് നടി.A post shared by Final cut pro creation (@final_cut_pro_creation)

2015ല്‍ ഹൂസ്റ്റണില്‍ നടന്ന മിസ് ബോളിവുഡ് പേജന്റിലെ സെക്കന്‍ഡ് റണ്ണര്‍ അപ്പ് ആയിരുന്നു നീത പിള്ള.
എറണാകുളം സ്വദേശിയായ താരം ബാംഗ്ലൂരില്‍ നിന്നാണ് എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :