അനുബന്ധ വാര്‍ത്തകള്‍
- ആദ്യം പൃഥ്വിരാജ്, ഒടുവില്‍ ആ ഫാസില്‍ ചിത്രത്തില്‍ നായകനായത് ഫഹദ് !
- മമ്മൂട്ടി അല്ല, മോഹന്‍ലാല്‍ ഫോളോ ചെയ്യുന്ന ആ നടന് ഇതാണ്
- 4 മില്യണ്‍ കാഴ്ചക്കാരുമായി പൃഥ്വിരാജിന്റെ 'ജനഗണമന', സന്തോഷം പങ്കുവെച്ച് നിര്‍മാതാക്കള്‍
- വാക്സിന് സ്വീകരിച്ച് ഉണ്ണിമുകുന്ദനും സുരഭി ലക്ഷ്മിയും
- കേന്ദ്ര കഥാപാത്രങ്ങളായി പൃഥ്വിരാജ്,മഞ്ജു വാര്യർ,ആസിഫ് അലി,അന്ന ബെൻ: വേണുവിന്റെ ത്രില്ലർ ചിത്രമൊരുങ്ങുന്നു
പൃഥ്വിരാജിന്റെ കോള്‍ഡ് കേസിന് പിന്നാലെ ഭ്രമവും ഒ.ടി.ടി റിലീസിന് ?
പൃഥ്വിരാജിന്റെ കോള്‍ഡ് കേസിന് പിന്നാലെ ഭ്രമവും ഒ.ടി.ടി റിലീസിന്. ആമസോണ്‍ പ്രേമിലൂടെ വൈകാതെ തന്നെ സ്ട്രീമിംഗ് ആരംഭിക്കും എന്നാണ് കേള്‍ക്കുന്നത്. ഫഹദ് ഫാസിലിന്റെ മാലിക്കും ഇത്തരത്തില്‍ ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ്.സാമ്പത്തിക ബുദ്ധിമുട്ടാണ് ഇത്തരമൊരു തീരുമാനം എടുക്കുന്നതിന് പിന്നിലെന്ന് നിര്‍മ്മാതാവ് ആന്റോ ജോസഫ് പറഞ്ഞിരുന്നു.
പൃഥ്വിരാജ് സുകുമാരനും ഉണ്ണി മുകുന്ദനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഭ്രമം. ഛായാഗ്രാഹകന്‍ രവി കെ ചന്ദ്രന് സംവിധാനം ചെയ്ത ചിത്രീകരണം അടുത്തിടെയാണ് പൂര്‍ത്തിയായത്. ബോളിവുഡ് ഹിറ്റ് ചിത്രമായ 'അന്ധാദുന്‍'ന്റെ റിമേക്ക് ആണ്. പിയാനിസ്റ്റായി ആയാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്.പോലീസ് ഇന്‍സ്പെക്ടറുടെ വേഷത്തില്‍ ഉണ്ണി മുകുന്ദനും വേഷമിടുന്നു.
രാഷി ഖന്ന, മംമ്ത മോഹന്‍ദാസ്, സുരഭി ലക്ഷ്മി, ജഗദീഷ് എന്നിവരാണ് ഭ്രമത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.