പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തുന്ന ജനഗണമന ടീസര്‍ യൂട്യൂബില്‍ തരംഗമാകുന്നു. ഇതിനകം നാല് മില്യണ്‍ കാഴ്ചക്കാരാണ് ടീസര്‍ കണ്ടത്. സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി നിര്‍മ്മാതാക്കള്‍ സന്തോഷം പങ്കുവെച്ചു. ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിലായിരുന്നു ടീസര്‍ പുറത്തുവന്നത്. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രം പോലീസ് കസ്റ്റഡിയിലുളള രംഗമായിരുന്നു ടീസറില്‍ ഉള്‍പ്പെടുത്തിയിരുന്നത്. സുരാജ് വെഞ്ഞാറമൂട് പൊലീസ് ഉദ്യോഗസ്ഥനായാണ് പ്രത്യക്ഷപ്പെട്ടത്. ക്വീന്‍ സിനിമ ഒരുക്കിയ ഡിജോ ജോസ് ആന്റണിയാണ് ചിത്രം...