കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 10 ജൂണ്‍ 2021 (09:06 IST)
ഇതിനകം നിരവധി സിനിമ താരങ്ങള്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. ഒടുവിലായി ഉണ്ണിമുകുന്ദനും സുരഭി ലക്ഷ്മിയും വാക്‌സിന്‍ എടുത്തു. കോവിഷീല്‍ഡ് വാക്‌സിന്‍ ആണ് താന്‍ എടുത്തതെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. എത്രയും വേഗം വാക്‌സിന്‍ എടുക്കണമെന്ന് ആരാധകരോട് നടന്‍ അഭ്യര്‍ത്ഥിച്ചു.
നമുക്ക് ഒരുമിച്ച് കോവിഡിനെതിരെ പോരാടാമെന്ന് പറഞ്ഞു കൊണ്ടാണ് വാക്‌സില്‍ സ്വീകരിച്ച വിവരം സുരഭി ലക്ഷ്മി കൈമാറിയത്.നേഴ്‌സ് വാക്‌സിന്‍ സൂചി കുത്തിയിറക്കുന്നതും ഇവിടെ നടക്കുന്നതൊന്നും കാണേണ്ട എന്ന് ഭാവത്തില്‍ കണ്ണുകളടച്ച് ഇരിക്കുന്ന നടിയെയും കാണാം.
അഹാന കൃഷ്ണ,മഞ്ജിമ മോഹന്‍, കീര്‍ത്തി സുരേഷ്, നൂറിന്‍ ഷെരീഫ്, രജനീകാന്ത്, ഗൗതം കാര്‍ത്തിക്, അശോക് സെല്‍വന്‍, വാണി ഭോജന്‍ തുടങ്ങിയ താരങ്ങള്‍ ഇതിനകം വാക്‌സിന്‍ സ്വീകരിച്ചു.