അനുബന്ധ വാര്‍ത്തകള്‍
- രണ്ടാം വിവാഹത്തിന് ശേഷവും ആദ്യ ഭർത്താവുമായി അവിഹിതബന്ധം; രാഖിക്ക് ഇനി മൂന്നാം വിവാഹം, വരൻ അങ്ങ് പാകിസ്ഥാനിൽ നിന്നും
- 'അച്ഛന് മുന്‍ നക്സലൈറ്റ്, സഹോദരി സന്യാസിനി, സഖാവിനും തിരിച്ചറിവ് ഉണ്ടാകട്ടെ'; നിഖില വിമലിനെതിരെ സൈബര്‍ ആക്രമണം
- 'കമ്യൂണിസ്റ്റ് കേരളത്തിലെ വനിതാ തൊഴിലാളികളാണിവർ'; ഫെഫ്കയുടെ അനീതിക്കെതിരെ റിമാ കല്ലിങ്കൽ
- മമ്മൂട്ടി സാർ എമ്പുരാനെ കുറിച്ച് പറഞ്ഞ വാക്കുകൾക്ക് നന്ദി: പൃഥ്വിരാജ്
- ഇതൊക്കെ നിങ്ങൾ എങ്ങനെയാണ് അറിയുന്നത്? രാജമൗലി ചിത്രത്തിന്റെ ചർച്ചകൾ നടക്കുന്നതേയുള്ളൂവെന്ന് പൃഥ്വിരാജ്
അഭിനയത്തിൽ നിന്നും ഇടവേള എടുത്ത് ബേസിൽ ജോസഫ്
താൽകാലികമായി അഭിനയത്തിൽ നിന്ന് ഇടവേളയെടുക്കുക മാത്രമാണെന്ന് ബേസിൽ.
സംവിധാന മികവുകൊണ്ടും വ്യത്യസ്തമായ അഭിനയ ശൈലികൊണ്ടും മലയാളികളുടെ പ്രിയ താരമായി മാറിയ നടനാണ് ബേസിൽ ജോസഫ്. ബേസിൽ എന്ന നടന്റെ മികച്ച വർഷങ്ങളാണിത്. മൂന്ന് വർഷമായി ബേസിലിന്റേതായി റിലീസ് ആകുന്ന സിനിമകളെല്ലാം ഹിറ്റ് ആണ്.
ബേസിൽ അഭിനയം നിർത്തുന്നതായും സംവിധാനം ചെയ്യാൻ ഒരുങ്ങുന്നതായും അടുത്തിടെ വാർത്തകൾ പരന്നിരുന്നു. എന്നാൽ താൽകാലികമായി അഭിനയത്തിൽ നിന്ന് ഇടവേളയെടുക്കുക മാത്രമാണെന്ന് ബേസിൽ. പൊൻമാൻ ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായിറിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'സിനിമയിൽ നിന്ന് ബ്രേക്ക് എടുക്കാനുള്ള പ്ലാൻ കഴിഞ്ഞ വർഷം മുതലേ ഉണ്ടായിരുന്നു. കഴിഞ്ഞ സെപ്റ്റംബർ തൊട്ട് അഭിനയിച്ചിട്ടില്ല. അവസാനം അഭിനയിച്ച സിനിമ മരണമാസ് കൂടെ ഇറങ്ങാനുണ്ട്. സംവിധാനം ചെയ്യാൻ തന്നെയാണ് പ്ലാൻ. മുൻപേ ജോലി തുടങ്ങിയതാണ്. പക്ഷെ കമ്മിറ്റ്മെന്റുകൾ കാരണം മുടങ്ങിയും നീങ്ങിയും പോയതാണ്. കഴിഞ്ഞ രണ്ടര വർഷമായി തിരക്കഥ എഴുത്തും കാര്യങ്ങളുമായി തന്നെയാണ് നടക്കുന്നത്. പക്ഷെ നമ്മുടേതല്ലാത്ത കാരണങ്ങളാൽ നീണ്ടു പോകുകയാണ്. അതിനു വേണ്ടിയാണ് ചെറിയൊരു ബ്രേക്ക് എടുക്കുന്നത്. അഭിനയം നിർത്തുന്നുവെന്നല്ല, ഇടവേളയാണ്,' ബേസിൽ പറഞ്ഞു.
അതേസമയം, ബേസിൽ ജോസഫിനെ നായകനാക്കി പ്രശസ്ത കലാസംവിധായകന്‍ ജ്യോതിഷ് ശങ്കർ സംവിധാനം ചെയുന്ന ചിത്രമാണ് 'പൊൻമാൻ'. സിനിമ ഇന്ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൽ സജിൻ ഗോപുവും ലിജോമോളും പ്രധാന വേഷത്തിലെത്തുന്നുണ്ട്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിച്ച ചിത്രം, ജി ആർ ഇന്ദുഗോപൻ്റെ 'നാലഞ്ച് ചെറുപ്പക്കാർ' എന്ന നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.