1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Rakhi Sawant confirms her third wedding with Pakistani actor Dodi Khan

രണ്ടാം വിവാഹത്തിന് ശേഷവും ആദ്യ ഭർത്താവുമായി അവിഹിതബന്ധം; രാഖിക്ക് ഇനി മൂന്നാം വിവാഹം, വരൻ അങ്ങ് പാകിസ്ഥാനിൽ നിന്നും

നേരത്തെ രണ്ട് തവണ വിവാഹിതയായിട്ടുള്ള രാഖി സാവന്ത് നിരവധി തവണ വിവാദങ്ങളിലകപ്പെടുകയും ചെയ്തിട്ടുണ്ട്.

Rakhi Sawant confirms her third wedding with Pakistani actor Dodi Khan
മൂന്നാമതും വിവാഹിതയാകാൻ ഒരുങ്ങുന്നുവെന്ന് ബോളിവുഡ് നടി രാഖി സാവന്ത്. രാഖിയുടെ ജീവിതം എപ്പോഴും വിവാദങ്ങളുടെ കൂമ്പാരമാണ്. വിവാഹവും വിവാഹമോചനവും ഇതിനിടെ ഒരു പീഡന കേസും. നേരത്തെ രണ്ട് തവണ വിവാഹിതയായിട്ടുള്ള രാഖി സാവന്ത് നിരവധി തവണ വിവാദങ്ങളിലകപ്പെടുകയും ചെയ്തിട്ടുണ്ട്. മുൻ വിവാഹങ്ങളിൽ താൻ ഉപദ്രവിക്കപ്പെട്ടതായി രാഖി തുറന്നു പറഞ്ഞിട്ടുണ്ട്. 
 
പാകിസ്താൻ പൊലീസ് ഓഫീസർ ആണ് ദോദി ഖാൻ ആണ് രാഖിയുടെ വരൻ. ദോദി ഖാൻ നടനും പോലീസ് ഉദ്യോഗസ്ഥനും കൂടിയാണ്. ഇസ്ലാമിക ആചാരം അനുസരിച്ച് വിവാഹം പാകിസ്താനിലായിരിക്കും നടക്കുക. റിസപ്ഷൻ ഇന്ത്യയിലും. സ്വിറ്റ്‌സർലൻഡിലോ നെതർലൻഡിലോ ആയിരിക്കും തങ്ങളുടെ ഹണിമൂൺ. ദുബായിലായിരിക്കും ഒരുമിച്ചുള്ള ജീവിതം എന്നാണ് ഒരു അഭിമുഖത്തിനിടെ രാഖി പറഞ്ഞത്.
 
ഋതേഷ് രാജ് സിങ്, ആദിൽ ഖാൻ ദുറാനി എന്നിവരുമായിട്ടായിരുന്നു രാഖി സാവന്തിന്റെ ആദ്യ വിവാഹങ്ങൾ. ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് രാഖിയുടെ പരാതിയിൽ 2023ൽ ആദിലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആദിൽ രാഖിക്കെതിരെയും പരാതി നൽകിയിരുന്നു. ലൈംഗികതയുടെ അതിപ്രസരമുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിന് എതിരെയായിരുന്നു രാഖിക്കെതിരെ ആദിൽ പരാതി നൽകിയത്. 
 
ആദ്യഭർത്താവുമായി ബന്ധം പിരിഞ്ഞശേഷമായിരുന്നു രാഖി ആദിലുമായി അടുത്തത്. ഈ പ്രണയം വിവാഹത്തിലേക്കെത്തിയിയിരുന്നു. എന്നാൽ, ആദിലുമായി വിവാഹജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനിടെ രാഖി മുൻഭർത്താവുമായും ബന്ധം തുടർന്നിരുന്നു. ഇക്കാര്യം ആദിലാണ് ആരോപിച്ചത്. 
 
About Writer
നിഹാരിക കെ.എസ്
അടുത്ത ലേഖനം
'ഏട്ടാ... നിങ്ങളുടെ ഈ വേദന പ്രപഞ്ചം മായിക്കും'; അമ്മ നഷ്ടപ്പെട്ട ഗോപി സുന്ദറിനെ ആശ്വസിപ്പിച്ച് മുൻ പങ്കാളി അഭയ ഹിരണ്മയി