അനുബന്ധ വാര്‍ത്തകള്‍
- മമ്മൂട്ടി സാർ എമ്പുരാനെ കുറിച്ച് പറഞ്ഞ വാക്കുകൾക്ക് നന്ദി: പൃഥ്വിരാജ്
- ഇതൊക്കെ നിങ്ങൾ എങ്ങനെയാണ് അറിയുന്നത്? രാജമൗലി ചിത്രത്തിന്റെ ചർച്ചകൾ നടക്കുന്നതേയുള്ളൂവെന്ന് പൃഥ്വിരാജ്
- പ്രണവിന്റെ അടുത്ത സിനിമ; അപ്ഡേറ്റ് നൽകി മോഹൻലാൽ
- മക്കൾ എന്ത് ചെയ്യുന്നുവെന്ന് സജി ചെറിയാൻ; അഭിനയത്തോട് അവർക്ക് പാഷനില്ലെന്ന് മോഹൻലാൽ
- Lucifer 3: 'അപ്പോ ബോക്സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'
'കമ്യൂണിസ്റ്റ് കേരളത്തിലെ വനിതാ തൊഴിലാളികളാണിവർ'; ഫെഫ്കയുടെ അനീതിക്കെതിരെ റിമാ കല്ലിങ്കൽ
ഫെഫ്കയിലെ അനീതിക്കെതിരെ നിരാഹാര സമരം നടത്തുന്ന വനിതാ തൊഴിലാളികൾക്ക് പിന്തുണയുമായി നടി റിമ കല്ലിങ്കൽ. തങ്ങളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തിയതിനാണ് ഇവർ സസ്പെൻഡ് ചെയ്യപ്പെട്ടതെന്ന് റിമ കല്ലിങ്കൽ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ്, പിണറായി വിജയൻ, സിപിഎം നേതാവ് കെ.കെ ശൈലജ എന്നിവരെ ടാഗ് ചെയ്തുകൊണ്ടാണ് റിമയുടെ പോസ്റ്റ്.
ഹെയർ സ്‌റ്റൈലിസ്റ്റുകളായ മൂന്ന് പേരാണ് ഫെഫ്കയ്ക്ക് മുന്നിൽ സമരം ചെയ്യുന്നത്. ഫെഫ്കയിൽ അഫിലിയേറ്റ് ചെയ്ത ഓൾ കേരളാ സിനി മേക്കപ്പ് ആർട്ടിസ്റ്റ്സ് ആൻഡ് ഹെയർ സ്‌റ്റൈലിസ്റ്റ്സ് യൂണിയന്റെ കൊച്ചിയിലെ ഓഫീസിന് മുന്നിലാണ് ഇവരുടെ സമരം. സമരത്തിന്റെ ചിത്രങ്ങളടക്കം പങ്കുവച്ചു കൊണ്ടാണ് റിമ കുറിപ്പ്.
'മലയാള ചലച്ചിത്ര മേഖലയിലെ സ്ത്രീകൾ, ഹെയർ സ്റ്റൈലിസ്റ്റ് യൂണിയന്റെ ഭാഗമായവർ. ജോലി ചെയ്യാനും വിയോജിപ്പ് പ്രകടിപ്പിക്കാനും മേക്കപ്പ് മേധാവിമാരിൽ നിന്ന് സ്വതന്ത്രരാകാനും മേക്കപ്പ് മേധാവിമാരായി ജോലി ചെയ്യാനും അതിക്രമങ്ങളില്ലാത്ത സുരക്ഷിതമായ അന്തരീക്ഷത്തിൽ ജോലി ചെയ്യാനുമെല്ലാമുള്ള അവകാശം ചോദിക്കുന്നു. എന്നാൽ ശബ്ദമുയർത്തിയതിന് ഇവർ സസ്പെൻഡ് ചെയ്യപ്പെട്ടു. ഉറക്കെ സംസാരിച്ചതിന് മാറ്റിനിർത്തപ്പെട്ടു. കമ്യൂണിസ്റ്റ് കേരളത്തിലെ 2025-ലെ വനിതാ തൊഴിലാളികളാണ് ഇവർ', എന്നാണ് നടി കുറിച്ചിരിക്കുന്നത്.