1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Prithviraj about Rajamouli Cinema

ഇതൊക്കെ നിങ്ങൾ എങ്ങനെയാണ് അറിയുന്നത്? രാജമൗലി ചിത്രത്തിന്റെ ചർച്ചകൾ നടക്കുന്നതേയുള്ളൂവെന്ന് പൃഥ്വിരാജ്

Prithviraj Sukumaran
എസ് എസ് രാജമൗലിയുടെയും മഹേഷ് ബാബുവിന്റെയും ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് 'എസ്എസ്എംബി 29'. താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ് ഉണ്ടെന്നും, പൃഥ്വിയെ മാറ്റി ജോൺ എബ്രഹാമിനെ വില്ലനാക്കിയെന്നുമെല്ലാം കഥകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് പൃഥ്വിരാജ്. തന്നെപ്പറ്റിയുള്ള വാര്‍ത്തകള്‍ താന്‍ അറിയുന്നതിനേക്കാള്‍ മുന്നേ നെറ്റിസണ്‍സ് എങ്ങനെയാണ് അറിയുന്നത് എന്ന് മനസിലാകുന്നില്ല എന്നായിരുന്നു തമാശരൂപത്തിലുള്ള പൃഥ്വിയുടെ പ്രതികരണം. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജിന്റെ പ്രതികരണം.
 
'എന്നെപ്പറ്റിയുള്ള വാര്‍ത്തകള്‍ താന്‍ അറിയുന്നതിനേക്കാള്‍ മുന്നേ നെറ്റിസണ്‍സ് എങ്ങനെയാണ് അറിയുന്നത് എന്ന് മനസിലാകുന്നില്ല. എസ്.എസ്.എം.ബി.-29' സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇതുവരെയും ഒന്നും തീരുമാനമായിട്ടില്ല. ചര്‍ച്ച ചെയ്യേണ്ടതായി നിരവധി കാര്യങ്ങളുണ്ട്. എല്ലാം നന്നായി വന്നാല്‍ അതിനെക്കുറിച്ച് കൂടുതല്‍ സംസാരിക്കാം', പൃഥ്വിരാജ് പറഞ്ഞു. 
 
ചിത്രത്തിനായി വമ്പന്‍ തയ്യാറെടുപ്പുകളാണ് രാജമൗലി നടത്തുന്നത്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രീ പ്രൊഡക്ഷന്‍ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ചിത്രം 2025 ലാണ് ചിത്രീകരണം ആരംഭിക്കുക. 1000-1300 കോടി ബജറ്റിലാകും ചിത്രം ഒരുങ്ങുക. ചിത്രം 2026 ലായിരിക്കും റിലീസ് ചെയ്യുക. ചിത്രത്തിന്റെ സഹനിർമാതാവ് കൂടിയായ മഹേഷ് ബാബു സിനിമയ്ക്കായി പ്രതിഫലം വാങ്ങുന്നില്ലെന്ന റിപ്പോർട്ടുകളുമുണ്ട്.  
About Writer
നിഹാരിക കെ.എസ്
അടുത്ത ലേഖനം
എല്ലാമായിരുന്ന അമ്മ പോയി, ഗോപി സുന്ദറിന്റെ സങ്കടത്തിൽ പങ്കുചേർന്ന് മുൻ കാമുകി അമൃത സുരേഷ്