1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Prithviraj about Empuran Movie

മമ്മൂട്ടി സാർ എമ്പുരാനെ കുറിച്ച് പറഞ്ഞ വാക്കുകൾക്ക് നന്ദി: പൃഥ്വിരാജ്

Prithviraj about Empuran Movie
മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ട് ഒന്നിച്ച എമ്പുരാന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. വമ്പൻ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ലൂസിഫർ എന്ന സിനിമയുടെ തുടർച്ചയായിട്ടാണ് എമ്പുരാൻ ഒരുങ്ങുന്നത്. ചിത്രത്തെ ട്രെയിലർ ലോഞ്ചിനിടെ മമ്മൂട്ടി സിനിമയ്ക്ക് എല്ലാ ആശംസയും നേർന്നിരുന്നു. ഇപ്പോഴിതാ, മമ്മൂട്ടിക്ക് നന്ദി അറിയിക്കുകയാണ് പൃഥ്വിരാജ്. മമ്മൂട്ടി സാർ സിനിമയെക്കുറിച്ച് പറഞ്ഞ വാക്കുകൾക്കും നൽകിയ അഭിനന്ദനങ്ങൾക്കും ഒരുപാട് നന്ദിയുണ്ടെന്നും പൃഥ്വി കൂട്ടിച്ചേർത്തു.
 
ലൂസിഫറിന്റെ റിലീസ് സമയത്ത് ചിത്രത്തെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. വളരെ ചെറിയ സിനിമയാണ് ലൂസിഫർ എന്നായിരുന്നു പൃഥ്വിരാജിന്റെ കമന്റ്. ലൂസിഫർ ചെയ്യുന്ന സമയത്ത് അതൊരു ചെറിയ സിനിമയാണെന്ന് താൻ പറഞ്ഞത് വളരെ സത്യസന്ധമായിട്ടാണ്. പ്രേക്ഷകർ ആ സിനിമയെ വല്ലാതെ ഹൈപ്പ് കൊടുക്കുന്നത് കണ്ടപ്പോഴാണ് താൻ അതൊരു ചെറിയ സിനിമയാണെന്ന് പറഞ്ഞതെന്നും പൃഥ്വിരാജ് പറഞ്ഞു. 
 
'എമ്പുരാനും ഞാൻ അത് തന്നെ പറയുന്നു. എമ്പുരാൻ ഒരു മെയിൻസ്ട്രീം കൊമേർഷ്യൽ സിനിമയാണ്. അതിന് മുകളിൽ ഒന്നുമില്ല. ഈ സിനിമ അങ്ങനെയാണ് ഇങ്ങനെയാണ് എന്നുള്ള വാദങ്ങൾ മുന്നോട്ട് വെക്കാൻ എനിക്ക് താല്പര്യമില്ല. ഒരു പോപ്കോണും വാങ്ങി ഓപ്പൺ മൈൻഡിൽ നിങ്ങൾ എമ്പുരാൻ കാണണം, ചിത്രം നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിശ്വസിക്കുന്നു', പൃഥ്വിരാജ് പറഞ്ഞു.