അനുബന്ധ വാര്‍ത്തകള്‍
- 'നിങ്ങള്‍ എന്റെ കല്യാണത്തിനു വരരുത്'; പണം നല്കിയ മമ്മൂട്ടിയുടെ മുഖത്ത് നോക്കി ശ്രീനിവാസന് പറഞ്ഞു !
- ആക്ഷന്‍ ഹീറോയാകാന്‍ ഉണ്ണി മുകുന്ദന്,മാര്‍കോയുടെ ബിടിഎസ് വീഡിയോ പുറത്ത്
- ദിലീപിന്റെ ഈ സിനിമയും വീണു! 'പവി കെയർടേക്കർ' കളക്ഷൻ താഴേക്ക്
- 'വര്‍ഷങ്ങള്‍ക്കുശേഷം' എത്ര നേടി ? കളക്ഷന്‍ റിപ്പോര്‍ട്ട്
- ആവേശം ഒടിടിയിലേയ്ക്ക്, റിലീസ് തീയതി അറിഞ്ഞോ ?
ദുല്‍ഖറിനും ജയം രവിക്കും പകരക്കാരനായി,'തഗ് ലൈഫ്'ല്‍ അശോക് സെല്‍വനും
കമല്‍ഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന 'തഗ് ലൈഫ്' ഒരുങ്ങുകയാണ്.ഷൂട്ടിംഗ് പുരോഗമിക്കുന്നു. ദുല്‍ഖര്‍ സല്‍മാനും ജയം രവിയും സിനിമയില്‍ നിന്നും പിന്മാറി.
ദുല്‍ഖര്‍ സല്‍മാന്റെ റോളിനു പകരം ചിമ്പു എത്തുന്നുവെന്നും അദ്ദേഹം ടീമിനൊപ്പം ചേരുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നതാണ്. ഇപ്പോഴിതാ ജയം രവിക്കും പകരക്കാരന് എത്തിയിരിക്കുന്നു.ജയം രവിക്ക് പകരം നടന് അശോക് സെല്വന് ചിത്രത്തിലെത്തി എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത
ജയം രവിയും ദുല്‍ഖര്‍ സല്‍മാനും 'തഗ് ലൈഫില്‍' വേഷങ്ങള്‍ ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്.
കമല്ഹാസന്, തൃഷ, ചിമ്പു, അരവിന്ദ് സ്വാമി, നാസര്‍, അഭിരാമി, ഗൗതം കാര്‍ത്തിക്, ജോജു ജോര്‍ജ്ജ്, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് 'തഗ് ലൈഫിലെ' മറ്റ് അഭിനേതാക്കള്‍. എ ആര് റഹ്മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.