'വര്‍ഷങ്ങള്‍ക്കുശേഷം' എത്ര നേടി ? കളക്ഷന്‍ റിപ്പോര്‍ട്ട്

Varshangalkku Shesham Movie
Varshangalkku Shesham Movie
കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 7 മെയ് 2024 (18:10 IST)
'പ്രണവ് മോഹന്‍ലാല്‍-ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത 'വര്‍ഷങ്ങള്‍ക്കുശേഷം' ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ 36.22 കോടി നേടി.
ആദ്യ 18 ദിവസങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച 'വര്‍ഷങ്ങള്‍ക്കു ശേഷം' 32.9 കോടി രൂപ നേടുകയും ചെയ്തു. 19-ാം ദിവസത്തെ പ്രദര്‍ശനം അവസാനിപ്പിച്ചപ്പോള്‍ 31 ലക്ഷം കൂടി കൂട്ടിച്ചേര്‍ത്തു.
വിനീത് ശ്രീനിവാസന്റെ 'വര്‍ഷങ്ങള്‍ക്കുശേഷം' എന്ന സിനിമയില്‍ നിവിന്‍ പോളി ഷോ തന്നെയാണ് ഹൈലൈറ്റ്. സിനിമ വന്‍ വിജയം നേടുകയും ചെയ്തു. നിവിന്‍ പോളി അവതരിപ്പിച്ച നിതിന്‍ മോളി പ്രേക്ഷകരെ ആകര്‍ഷിച്ചു. ഇത് നിവിന്‍ പോളിയുടെ തിരിച്ചു വരവാണെന്ന് പലരും പറഞ്ഞു. ഒരു സിനിമ താരമായാണ് നടന്‍ വേഷമിട്ടത്.

അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ളൈ, അര്‍ജുന്‍ ലാല്‍, അശ്വത് ലാല്‍, കലേഷ് രാംനാഥ്, ഷാന്‍ റഹ്‌മാന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മെറിലാന്‍ഡ് സിനിമാസ് തന്നെയാണ് ചിത്രം ഇന്ത്യയോട്ടാകെ തീയറ്ററുകളില്‍ എത്തിക്കുന്നത്. റെക്കോര്‍ഡ് തുകക്കാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സും ഓവര്‍സീസ് റൈറ്റ്‌സും വിറ്റുപോയത്. കല്യാണ്‍ ജ്വല്ലേഴ്‌സാണ് ചിത്രത്തിന്റെ മാര്‍ക്കറ്റിംഗ് പാര്‍ട്ണര്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :