ദിലീപിന്റെ ഈ സിനിമയും വീണു! 'പവി കെയർടേക്കർ' കളക്ഷൻ താഴേക്ക്

Dileep - Pavi Care Taker Movie
Dileep - Pavi Care Taker Movie
കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 7 മെയ് 2024 (18:13 IST)
ദിലീപിന്റെ 'പവി കെയർടേക്കർ' ബോക്സ് ഓഫീസിൽ ഇടിവ് രേഖപ്പെടുത്തി, 11-ാം ദിവസം 14 ലക്ഷം രൂപ കളക്ഷൻ നേടി.ആദ്യ ദിവസങ്ങളിൽ കളക്ഷൻ കുതിച്ച് ഉയർന്നെങ്കിലും പിന്നീട് താഴേയ്ക്ക് പോയി.ഇന്ത്യയിൽ 6.15 കോടി നേടി. 11 ദിവസത്തിനുള്ളിൽ 7.05 കോടി ഗ്രോസും നേടിയിരുന്നു.


പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണം നേടി സിനിമ മുന്നോട്ട് പോയെങ്കിലും പിന്നീട് താഴേയ്ക്ക് വീണൂ.വിനീത് കുമാർ സംവിധാനം ചെയ്ത ചിത്രം ഏപ്രിൽ 26നാണ് തീയറ്ററുകളിൽ എത്തിയത്.
ദിലീപിനൊപ്പം 5 പുതുമുഖ നായികമാരും അണിനിരക്കുന്നു. ജോണി ആന്റണി, രാധിക ശരത്കുമാർ, ധർമജൻ ബോൾഗാട്ടി, സ്പടികം ജോർജ് തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.

അയാൾ ഞാനല്ല, ഡിയർ ഫ്രണ്ട് തുടങ്ങിയ സിനിമകൾക്ക് ശേഷം വിനീത് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.ഗ്രാൻഡ് പ്രൊഡക്ഷന്റെ ബാനറിൽ ദിലീപ് തന്നെയാണ് ഈ ചിത്രം നിർമിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :