1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Director sangeeth sivan passed away

സംവിധായകനും ഛായാഗ്രാഹകനുമായ സംഗീത് ശിവൻ വിടവാങ്ങി

Sangeeth Sivan
Sangeeth Sivan
പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ സംഗീത് ശിവന്‍ അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ യോദ്ധ,ഗാന്ധര്‍വം,നിര്‍ണയം തുടങ്ങി ഒരുപിടി ശ്രദ്ധേയ സിനിമകള്‍ മലയാളത്തില്‍ ചെയ്തിട്ടുണ്ട്. രഘുവരനെ നായകനാക്കി ഒരുക്കിയ വ്യൂഹമാണ് ആദ്യ സിനിമ. 2019ല്‍ പുറത്തീറങ്ങിയ ബോളിവുഡ് സിനിമയായ ഭ്രം ആണ് അവസാനമായി സംവിധാനം ചെയ്ത സിനിമ.
 
 പ്രശസ്ത ഫോട്ടോഗ്രഫര്‍ ശിവനാണ് പിതാവ്. ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന്‍,സംവിധായകന്‍ സഞ്ജീവ് ശിവന്‍ എന്നിവര്‍ സഹോദരന്മാരാണ്.
 
അടുത്ത ലേഖനം
Kalki 2898 AD: കമൽ ഹാസനും അമിതാഭ് ബച്ചനും മാത്രമല്ല, മഹേഷ് ബാബുവും പ്രഭാസ് ചിത്രത്തിൽ ഭാഗമാകും!