അനുബന്ധ വാര്‍ത്തകള്‍
- ആറാടുകയാണ്...! മോഹന്‍ലാല്‍ ചിത്രത്തിന്‍റെ ബോക്സ്ഓഫീസ് കളക്ഷന്‍ പുറത്തുവിട്ട് സംവിധായകന്; ആദ്യ മൂന്ന് ദിനം കൊണ്ട് 17.80 കോടി !
- ആറാട്ട് വിഷുവിന് ആമസോണ്‍ പ്രൈമില്‍
- ആറാട്ട് ഫസ്റ്റ് ഡേ ബോക്സ്ഓഫീസ് കളക്ഷന്‍ എത്ര?
- ആറാട്ട് ഒ.ടി.ടി. റിലീസ് എപ്പോള്‍? ഏത് പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യും?
- ശരാശരിയിലൊതുങ്ങി ആറാട്ട്; ഫാന്‍സിനെ മാത്രം തൃപ്തിപ്പെടുത്തുന്ന സിനിമ
നിഷ്‌കളങ്കമായി പറഞ്ഞതാണ്, ലാലേട്ടന്‍ സൂപ്പര്‍സ്റ്റാറായത് ഞാന്‍ ജനിച്ച വര്‍ഷം; ആറാട്ടിന്റെ വൈറല്‍ റിവ്യൂക്കാരന്‍ ഇവിടെയുണ്ട്
'ആറാട്ടില്‍ ലാലേട്ടന്‍ ആറാടുകയാണ്' എന്ന ഒറ്റവരി റിവ്യു പറഞ്ഞ് വൈറലായ സന്തോഷ് വര്‍ക്കിയുടെ വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. താന്‍ മദ്യപിച്ചിട്ടൊന്നുമല്ല റിവ്യു പറഞ്ഞതെന്നും വളരെ നിഷ്‌കളങ്കമായി വന്നതാണെന്നും കൊച്ചുവര്‍ത്താനം എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സന്തോഷ് വര്‍ക്കി പറയുന്നു. താന്‍ ജനിച്ച വര്‍ഷമാണ് രാജാവിന്റെ മകനിലൂടെ മോഹന്‍ലാല്‍ സൂപ്പര്‍സ്റ്റാറായതെന്നും ഒടിയന്‍ മുതല്‍ മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് കരുതിക്കൂട്ടിയുള്ള ഡീഗ്രേഡിങ് നടക്കുന്നുണ്ടെന്നും സന്തോഷ് വര്‍ക്കി പറഞ്ഞു.
മോഹന്‍ലാല്‍ ഒരു ആര്‍എസ്എസ് അനുകൂലിയാണെന്ന് വരുത്തി തീര്‍ക്കാന്‍ പലരും ശ്രമിക്കുകയാണ്. നല്ല വ്യക്തിത്വത്തിന് ഉടമയാണെന്ന് കാണിക്കുന്നത് മമ്മൂട്ടിയുടെ വ്യാജ നിര്‍മിതിയാണെന്നും അതില്‍ തനിക്ക് താല്‍പര്യമില്ലെന്നും സന്തോഷ് വര്‍ക്കി ഈ അഭിമുഖത്തില്‍ പറയുന്നുണ്ട്. അടിസ്ഥാനപരമായി താന്‍ ഒരു എഞ്ചിനീയര്‍ ആണെന്നും ഫിലോസഫിയില്‍ ഇപ്പോള്‍ ബി.എഡ് ചെയ്യുകയാണെന്നും സന്തോഷ് വര്‍ക്കി കൂട്ടിച്ചേര്‍ത്തു.