അനുബന്ധ വാര്‍ത്തകള്‍
- ശരാശരിയിലൊതുങ്ങി ആറാട്ട്; ഫാന്‍സിനെ മാത്രം തൃപ്തിപ്പെടുത്തുന്ന സിനിമ
- ഫാന്‍സിനെ തൃപ്തിപ്പെടുത്തി 'ആറാട്ട്'; കംപ്ലീറ്റ് എന്റര്ടെയ്നര്, ലോജിക്ക് പുറത്തുവെച്ച് ടിക്കറ്റെടുക്കാം
- അധികം വൈകാതെ ആറാട്ട് ഒ.ടി.ടി. പ്ലാറ്റ്ഫോമിലും !
- 'മോഹന്‍ലാലിന്റെ അഴിഞ്ഞാട്ടം'; ആറാട്ട് ആദ്യപകുതി ഗംഭീരമെന്ന് റിപ്പോര്‍ട്ട്
- മോഹന്‍ലാലിന്റെ ആറാട്ട് തിയറ്ററുകളില്‍
ആറാട്ട് ഒ.ടി.ടി. റിലീസ് എപ്പോള്‍? ഏത് പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യും?
മോഹന്‍ലാല്‍ ചിത്രം ആറാട്ട് ഒരു മാസത്തിനു ശേഷം ഒ.ടി.ടി. പ്ലാറ്റ്ഫോമിലും എത്തും. തിയറ്ററുകളില്‍ ചിത്രം ഇന്നലെയാണ് റിലീസ് ചെയ്തത്. തിയറ്ററുകളിലെത്തി ഒരു മാസം പിന്നിട്ട ശേഷം ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാമെന്ന ധാരണയില്‍ ആറാട്ട് നിര്‍മാതാവ് ആമസോണ്‍ പ്രൈമുമായി കരാറില്‍ ഒപ്പിട്ടതായി വിവരമുണ്ട്. ഇപ്പോള്‍ ലഭിക്കുന്ന വിവരമനുസരിച്ച് മാര്‍ച്ച് 25 നാണ് ചിത്രം ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുക. ആറാട്ടിന്റെ ഒ.ടി.ടി. അവകാശം എത്ര കോടി രൂപയ്ക്കാണ് ആമസോണ്‍ പ്രൈം സ്വന്തമാക്കിയതെന്ന് പുറത്തുവിട്ടിട്ടില്ല.