അനുബന്ധ വാര്‍ത്തകള്‍
- നിര്‍മ്മാതാവിനെ ട്രോളി പൃഥ്വിരാജ്, ചിരിക്കണോ? 'ബ്രോ ഡാഡി' യിലെ ഈ വീഡിയോ കണ്ടു നോക്കൂ !
- മോഹന്‍ലാലിന്റെ 'മോണ്‍സ്റ്റര്‍' ചിത്രീകരണം പൂര്‍ത്തിയായി, ഷൂട്ടിങ്ങിന് എത്ര ദിവസം എടുത്തന്നോ ?
- നാട്യത്തിന്റെ ഇതിഹാസത്തോട് ആക്ഷനും, കട്ടും പറഞ്ഞ അഭിമാനത്തിന്റെ നിമിഷങ്ങൾ, 'മുന്തിരിവള്ളികൾ തളിർക്കുമ്പോൾ'ന് അഞ്ച് വർഷം, കുറിപ്പുമായി സംവിധായകൻ ജിബു ജേക്കബ്
- 'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍'ന് അഞ്ച് വര്‍ഷം, റിലീസിനൊരുങ്ങി മോഹന്‍ലാല്‍- മീന പുത്തന്‍ ചിത്രം
- 'ആശിര്‍വാദ് സിനിമാസിന്റെ ചിത്രങ്ങളില്‍ പാടിയാണ് തുടങ്ങിയത്'; 'ബ്രോ ഡാഡി' വിശേഷങ്ങളുമായി വിനീത് ശ്രീനിവാസന്, വീഡിയോ
മോഹന്‍ലാല്‍ സിനിമകളുടെ കഥ ആദ്യം കേള്‍ക്കുന്നത് ആന്റണി പെരുമ്പാവൂര്‍ ആണോ? മറുപടി ഇതാ
മോഹന്‍ലാല്‍ എന്ന ബ്രാന്‍ഡിനൊപ്പം എപ്പോഴും ചേര്‍ത്തുവയ്ക്കാന്‍ മലയാളികള്‍ ആഗ്രഹിക്കുന്ന പേരാണ് ആന്റണി പെരുമ്പാവൂര്‍. മോഹന്‍ലാലിനെ ജീവശ്വാസമായാണ് താന്‍ കൊണ്ടുനടക്കുന്നതെന്ന് ആന്റണി പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. മോഹന്‍ലാലിന്റെ അടുത്ത് വരുന്ന സിനിമാ കഥകള്‍ കേള്‍ക്കുന്നതും തിരക്കഥ തിരഞ്ഞെടുക്കുന്നതും ആന്റണി പെരുമ്പാവൂര്‍ ആണെന്ന് പൊതുവെ ഒരു സംസാരമുണ്ട്. ഇതിനുള്ള മറുപടി നല്‍കിയിരിക്കുകയാണ് ആന്റണി തന്നെ. മാതൃഭൂമിക്ക് നല്കിയ അഭിമുഖത്തിലാണ് ആന്റണി പെരുമ്പാവൂരിന്റെ മറുപടി. മോഹന്‍ലാല്‍ സിനിമകളുടെ കഥ തിരഞ്ഞെടുക്കുന്നത് ആന്റണിയാണെന്നൊരു അടക്കം പറച്ചില് കേട്ടിട്ടുണ്ടല്ലോ എന്നാണ് അഭിമുഖത്തില്‍ ചോദിച്ചത്.
'ഒറ്റവാക്കിലൊരുത്തരം നല്‍കാം ആന്റണി കഥകേള്‍ക്കുന്നു എന്നത് അന്‍പത് ശതമാനം ശരിയും, അന്‍പത് ശതമാനം തെറ്റുമാണ്. കാരണം, ആശീര്‍വാദ് നിര്‍മിക്കുന്ന സിനിമകളുടെ കഥകളെല്ലാം ഞാനും ലാല്‍സാറും ചേര്‍ന്നാണ് കേള്‍ക്കുന്നതും സ്വീകരിക്കുന്നതും. ആ കഥകളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഞാനും പങ്കാളിയാകാറുണ്ട്. മറ്റ് നിര്‍മാതാക്കള്‍ ഒരുക്കുന്ന സിനിമകളുടെ കഥകള്‍ ലാല്‍സാര്‍ തന്നെയാണ് കേള്‍ക്കുന്നത്. അത്തരം ചര്‍ച്ചകളില്‍ ഞാനിരിക്കാറില്ല. അതിനുകാരണം, എതെങ്കിലും തരത്തില്‍ ആ സിനിമ നടക്കാതെ പോയാല്‍ എനിക്കിഷ്ടപ്പെടാത്തതിന്റെ പേരിലാണ് അങ്ങനെ സംഭവിച്ചതെന്ന് പറയരുതല്ലോ,' ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.