മോഹന്‍ലാലിന്റെ 'മോണ്‍സ്റ്റര്‍' ചിത്രീകരണം പൂര്‍ത്തിയായി, ഷൂട്ടിങ്ങിന് എത്ര ദിവസം എടുത്തന്നോ ?

കെ ആര്‍ അനൂപ്| Last Modified ശനി, 22 ജനുവരി 2022 (08:57 IST)

മോഹന്‍ലാലിനൊപ്പം മോണ്‍സ്റ്റര്‍ ചിത്രീകരണത്തിലെ ഓരോ ദിവസവും സ്വപ്നതുല്യം ആയിരുന്നുവെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. 55 ദിവസം നീണ്ട ഷൂട്ടിംഗ് പൂര്‍ത്തിയായി.

മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്റര്‍ തിയറ്ററില്‍ കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

ലക്കി സിംഗ് എന്ന കഥാപാത്രമായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്.
പുലിമുരുകന്റെ തിരക്കഥാകൃത്ത് ഉദയ് കൃഷ്ണനാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ആശീര്‍വാദ് സിനിമാസിന് ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :