1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Anirudh Ravichander and IPL team owner Kavya Maran getting married?

അനിരുദ്ധ് രവിചന്ദറും ഐപിഎല്‍ ടീം ഉടമ കാവ്യ മാരനും വിവാഹിതരാകുന്നു?

Anirudh Ravichander and IPL team owner Kavya Maran
തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദർ. അനിരുദ്ധ് വിവാഹിതനാകുന്നുവെന്ന് റിപ്പോർട്ട്. സണ്‍ ടിവി നെറ്റ്‌വര്‍ക്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറും ഐപിഎല്‍ ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സഹ ഉടമയുമായ കാവ്യ മാരന്‍ ആണ് വധുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഈ വാർത്തയിൽ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല.  
 
അനിരുദ്ധും കാവ്യയും തമ്മില്‍ പ്രണയത്തിലാണെന്ന അഭ്യൂഹം പരന്നിട്ട് ഒരു വർഷമായി. ഇരുവരേയും ഒന്നിച്ച് പല സ്ഥലങ്ങളിലും കണ്ടതോടെയാണ് അഭ്യൂഹങ്ങൾ പരന്നത്. ഡേറ്റിങ്ങിലാണെന്ന് ഗോസിപ്പുകൾ പ്രചരിച്ചപ്പോഴും അനിരുദ്ധോ കാവ്യയോ ഇത് നിഷേധിച്ച് രംഗത്ത് വന്നിരുന്നില്ല. സണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കലാനിധി മാരന്റേയും കാവേരിയുടേയും മകളാണ് 33-കാരിയായ കാവ്യ. 2018-ലാണ് അവര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ചുമതലയേല്‍ക്കുന്നത്. അതിനുശേഷം ടീമിന്റെ മത്സരങ്ങള്‍ക്കെല്ലാം സ്റ്റേഡിയത്തിലെത്താറുണ്ടായിരുന്നു. 
 
ധനുഷ് നായകനായ ത്രീ എന്ന ചിത്രത്തിലൂടെയാണ് അനിരുദ്ധ് തമിഴില്‍ അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിനു വേണ്ടി അനിരുദ്ധ് സംഗീതം നല്‍കിയ 'വൈ ദിസ് കൊലവെറി ഡി' എന്ന ഗാനം വന്‍ ഹിറ്റായിരുന്നു. രജനികാന്ത്, വിജയ്, ജൂനിയർ എൻടിആർ, പവൻ കല്യാൺ, ഷാരൂഖ് ഖാൻ തുടങ്ങി നിരവധി പേരുടെ സിനിമകളിൽ അനിരുദ്ധ് പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ തമിഴിലെ ഏറ്റവും വിലയേറിയ സംഗീത സംവിധായകരിൽ ഒരാളാണ് അനിരുദ്ധ്.
അടുത്ത ലേഖനം
'എനിക്ക് ഓട്ടിസമുണ്ട്, കണ്ടാൽ പറയില്ലെന്ന് നിങ്ങൾക്ക് തോന്നാം, പക്ഷെ...'; വെളിപ്പെടുത്തി ജ്യോത്സന